സൈന്‍സ് ഫെസ്റ്റിവല്‍ തൃശൂരില്‍
തൃശൂര്‍: ഫെഡറേഷന് ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ കേരള ഘടകം അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ഹ്രസ്വചിത്രങ്ങള്‍ക്കും ഡോക്യുമെന്ററികള്‍ക്കുമായി സൈന്‍സ് ഫെസ്റ്റിവല്‍ തൃശൂരില്‍ നടത്തും. സെപ്റ്റംബര്‍ 19 മുതല്‍ 23 വരെ നടക്കുന്ന മേളയില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു പല ഭാഷകളിലുള്ള ചിത്രങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. മത്സരത്തിനുള്ള എന്‍ട്രികള്‍ ഈ മാസം അഞ്ചു മുതല്‍ സ്വീകരിക്കുമെന്ന് ഫെഡറേഷന് സെക്രട്ടറി വി.കെ ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മേളയുടെ ഭാഗമായി ഡോക്യുമെന്ററി നിര്‍മാണത്തെ കുറിച്ച് പബ്ലിക് സര്‍വിസ് ബ്രോഡ്കാസ്റ്റിങ് ട്രസ്റ്റിന്റെ സഹകരണത്തോടെ ശില്പശാലയും നടത്തും. 2005ല്‍ ആരംഭിച്ച സൈന്സില് പ്രഗത്ഭരായ ജൂറിയാണ് അവാര്‍ഡുകള്‍ നിശ്ചയിക്കുന്നത്. ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിനും ഡോക്യുമെന്ററിക്കും 50,000 രൂപ വീതം സമ്മാനം നല്‍കും. മലയാളത്തിലുള്ള ചിത്രങ്ങള്‍ക്ക് 10,000 രൂപ വീതം രണ്ടു പ്രത്യേക അവാര്‍ഡുകള്‍ നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ ഫെഡറേഷന് വൈസ് പ്രസിഡന്റ് ചെലവൂര്‍ വേണു, റീജ്യനല്‍ സെക്രട്ടറി കെ.ജി മോഹന്‍കുമാര്‍, ട്രഷറര്‍ കെ. പ്രഭാകരന്, ഫെസ്റ്റിവല്‍ കോഡിനേറ്റര്‍ ചെറിയാന് ജോസഫ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."