നൂതന വോട്ടേഴ്സ് ബോധവല്‍ക്കരണ പരിപാടി ശ്രദ്ധേയമാകുന്നു
അഗളി: വരുന്ന ലോക്സഭാ തെരഞ്ഞടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും , വോട്ടവകാശം ഓരോ പൗരന്റെയും അവകാശമാണെന്നും,യുവ വോട്ടര്‍മാരുടെ മുഴുവന്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിനും വേണ്ടി പാലക്കാട് അഗളി അട്ടപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബും സ്റ്റുഡന്റസ് പൊലിസ് കേഡറ്റും സംയുക്തമായി നൂതന വോട്ടേഴ്സ് ബോധവല്കരണ ക്യാംപുകള്‍ സംഘടിപ്പിച്ചു.
അട്ടപ്പാടിയിലെ വിവിധ ഊരുകളില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്, ,വി വി പാറ്റ് , ഇലക്ഷന് കമ്മീഷനില്‍ നിന്നും ലഭിച്ചിട്ടുള്ള ലഖുലേഖകള്‍ എന്നിവയുമായി കുട്ടികള്‍ വോട്ടര്‍മാരുടെ അടുത്ത് നേരിട്ടെത്തി തെരഞ്ഞടുപ്പിനെക്കുറിച്ചു ആശയവിനിമയം നടത്തി .
ഊരിലെ ഏറ്റവും പ്രായം കൂടിയ 102 വയസുള്ള നഞ്ചി മുത്തശ്ശിയെ കുട്ടികള്‍ ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത് കുട്ടികളോടൊപ്പം ഫോട്ടോയെടുത്തും കുശലം പറഞ്ഞും ഒരുമണിക്കൂര്‍ ചിലവഴിച്ചു ഇത്തവണ വോട്ടടുപ്പിനു പോളിംഗ് ബൂത്തില്‍ കാണാമെന്നും കുട്ടികള്‍ക്ക് ഉറപ്പുനല്‍കിയാണ് മടങ്ങിയത.് യുവ വോട്ടറായ മുരുകന് പ്രത്യേകം ക്ളാസെടുത്തു.
അട്ടപ്പാടിയിലെ ചുണ്ടക്കുളം ഊരില്‍ നടന്ന ബോധവല്കരണ ക്ളാസ് പാലക്കാട് ആര് ഡി ഓ ആര് . രേണു ഉദ്ഘാടനം ചെയിതു ഊരു പ്രമോട്ടര്‍ തങ്കമണി അധ്യക്ഷനായി. ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ് ജില്ലാ മാസ്റ്റര്‍ ട്രെയ്നറായ ടി. സത്യന് കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ വി. കെ . തങ്കസ്വാമി, ജോസഫ് ആന്റണി , റവന്ന്യൂ ഇന്‍സ്പെക്ടര്‍ രാധാകൃഷ്ണന് പള്ളത്തു്് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."