ജില്ലയില്‍ ഡിഫ്തീരിയ വ്യാപിക്കുന്നു
രോഗികളുടെ എണ്ണം ഇരുപതായി, രണ്ടുപേര്‍ക്ക് കൂടി ഡിഫ്തീരിയ ബാധയെന്ന് സംശയം
കോഴിക്കോട്: ആരോഗ്യ പ്രവര്‍ത്തകരെ പ്രതിസന്ധിയിലാക്കി ജില്ലയില്‍ ഡിഫ്തീരിയ വ്യാപിക്കുന്നു. ഇന്നലെയും രണ്ടുപേരെ ഡിഫ്തീരിയ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാവൂര്‍ സ്വദേശിയായ 24 വയസുകാരനും പാലത്ത് സ്വദേശിയായ മധ്യവയസ്കനുമാണ് ഡിഫ്തീരിയ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടിയത്. ജില്ലയില്‍ ഇതുവരെ 20 പേര്‍ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചിട്ടുണ്ട്. ഡിഫ്തീരിയ വ്യാപിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പ്രതിരോധ കുത്തിവയ്പ്പ് ഊര്‍ജിതമാക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
സ്കൂള്‍ കുട്ടികളില്‍ തീരെ വാക്സിന് എടുക്കാത്തവരുടെയും ഭാഗികമായി മാത്രം എടുത്തവരുടെയും പട്ടിക തയാറാക്കി വരികയാണണ്ട്. ഇതനുസരിച്ച് സ്കൂളുകള്‍, അങ്കണവാടികള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് പ്രതിരോധ കുത്തിവയ്പ്പുകള്‍ നടത്തും.
ഇതിനൊപ്പം സ്കൂളുകള്‍ കേന്ദ്രീകരിച്ച് ഇതേക്കുറിച്ചുള്ള ബോധവല്‍ക്കരണം വ്യാപിപ്പിക്കാനും പദ്ധതിയുണ്ടണ്ട്. ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളിലെ മുതിര്‍ന്നവര്‍ക്കും വാക്സിനേഷന് നല്‍കും.
പ്രതിരോധ കുത്തിവയ്പ്പിനോട് ചിലര്ക്കുണ്ടണ്ടായിരുന്ന വിമുഖത പുതിയ സാഹചര്യത്തില്‍ കുറഞ്ഞുവരുന്നതായും നാളിതുവരെ കുത്തിവയ്പ്പെടുക്കാന്‍ വിസമ്മതിച്ചിരുന്ന ഒരു കുടുംബത്തിലെ മുഴുവന്‍ പേരും കഴിഞ്ഞ ദിവസം കുത്തിവയ്പ്പെടുക്കാനെത്തിയതായും ഡി.എം.ഒ ആര്.എല്‍ സരിത അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."