രാജ്യസഭാ തെരഞ്ഞെടുപ്പ്: യെദ്യൂരപ്പയുടെ ലിസ്റ്റ് വെട്ടി കേന്ദ്ര നേതൃത്വം
ബംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പിക്കുള്ളിലെ വിഭാഗീയത ഒരിക്കല്‍കൂടി മറനീക്കി രാജ്യസഭാ സ്ഥാനാര്‍ഥിപ്പട്ടിക. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയും സംസ്ഥാന നേതൃത്വവും നല്‍കിയ സ്ഥാനാര്‍ഥിപ്പട്ടിക പൂര്‍ണമായും തള്ളിയ കേന്ദ്രനേതൃത്വം, സ്വന്തമായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും ഇവര്‍ ഇന്നലെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുകയും ചെയ്തു.
സ്ഥാനാര്‍ഥികളായി പ്രഭാകര്‍ കോറെ, രമേഷ് കട്ടി, പ്രകാശ് ഷെട്ടി എന്നിവരുടെ പേരുകളായിരുന്നു സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിനു സമര്‍പ്പിച്ചിരുന്നത്. എന്നാല്‍, താരതമ്യേന പ്രമുഖരല്ലാത്ത അശോക് ഗസ്തി, ഈരണ്ണ കദഡി എന്നിവരെയാണ് കേന്ദ്രനേതൃത്വം സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചത്. ഈരണ്ണ ലിംഗായത്ത് നേതാവും അശോക് ഗസ്തി പിന്നാക്ക വിഭാഗക്കാരനുമാണ്.
അതേസമയം, പാര്‍ട്ടിയിലെ താഴെ തട്ടിലുള്ളവരെയും കേന്ദ്രനേതൃത്വം പരിഗണിച്ചതില്‍ സന്തോഷവാനാണെന്നും വിജയാശംസകള്‍ നേരുന്നതുമായായിരുന്നു യെദ്യൂരപ്പയുടെ പ്രതികരണം. എന്നാല്‍, കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തില്‍ യെദ്യൂരപ്പ അസ്വസ്ഥനാണ്. നേരത്തെ, യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റണമെന്നും ബി.ജെ.പിയില്‍ അഭിപ്രായമുയര്‍ന്നിരുന്നു. ചില എം.എല്‍.എമാര്‍ വിമത നീക്കം ശക്തിപ്പെടുത്തിയിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."