HOME
DETAILS
MAL
കശുവണ്ടി തൊഴിലാളികളുടെ പെന്ഷന് വെട്ടിക്കുറച്ച നടപടി വഞ്ചനാപരമെന്ന്
backup
April 18 2017 | 20:04 PM
കൊല്ലം: ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ പ്രഖ്യാപിച്ച കശുവണ്ടി തൊഴിലാളി പെന്ഷന് വെട്ടികുറച്ച നടപടി തൊഴിലാളി വര്‍ഗത്തോട് ഈ സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തിന്റെ തെളിവാണെന്നും കശുവണ്ടി തൊഴിലാളികളോട് തെരഞ്ഞെടുപ്പ് സമയത്ത് പ്രഖ്യാപിച്ച വാഗ്ധാനങ്ങള്‍ നടപ്പിലാക്കിയില്ലെന്ന് മാത്രമല്ല യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുന്നത് പിന്‍വലിക്കണമെന്നും ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. അടഞ്ഞു കിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് നടപടി സ്വീകരിക്കുന്നതിന് പകരം കശുമാവിന് തൈനട്ട് നടക്കുന്ന വകുപ്പ് മന്ത്രി കൊല്ലത്തിന് അപമാനകരമാണെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."