HOME
DETAILS
MAL
പോസ്റ്ററുകളും ഫ്ളക്സ് ബോര്‍ഡുകളും നീക്കംചെയ്തു
backup
March 27 2019 | 08:03 AM
പുതുക്കാട്: മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകളും പോസ്റ്ററുകളും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു. ആമ്പല്ലൂര്‍, വെണ്ടോര്‍, തൊട്ടിപ്പാള്‍ എന്നിവിടങ്ങളിലാണ് പോസ്റ്ററുകള്‍ നീക്കം ചെയ്തത്.
പൊതുസ്ഥാപനങ്ങളുടെ മതിലില്‍ പതിച്ച ചുവരെഴുത്തുകള്‍ കരിഓയില്‍ ഒഴിച്ച് മായ്ച്ചുകളയുകയും ഇലക്ട്രിക് പോസ്റ്റുകളില്‍ പതിച്ച സ്ഥാനാര്‍ഥികളുടെ ചിഹ്നങ്ങള്‍ ഉദ്യോഗസ്ഥര്‍ കീറികളയുകയും ചെയ്തു.
തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് ശേഷം പുതുക്കാട് മണ്ഡലത്തില്‍ ദിവസവും രണ്ടായിരത്തോളം പോസ്റ്ററുകള്‍ നീക്കം ചെയ്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. വലിയ ഫ്ളക്സ് ബോര്‍ഡുകള്‍ അതാത് പാര്‍ട്ടിക്കാരോടുതന്നെ നീക്കംചെയ്യാനും നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."