ലൈഫ് ഭവന പദ്ധതിയില്‍ ക്രമക്കേടെന്ന് പരാതി
തരിയോട്: ഗ്രാമപ്പഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയില്‍ നടക്കുന്ന ക്രമക്കേടും അഴിമതിയും പുറത്തുകൊണ്ടുവരുന്നതിന് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് തരിയോട് മണ്ഡലം കമ്മിറ്റി അറിയിച്ചു.
പദ്ധതിയില്‍ നിന്നും അര്‍ഹരായവരെ തഴഞ്ഞ് അനര്‍ഹരായവരെ ഉള്‍പ്പെടുത്തി ലിസ്റ്റ് തയാറാക്കുകയും ആദ്യ ഗഡു വിതരണം ചെയ്യുകയും ചെയ്ത പഞ്ചായത്തിന്റെ നടപടിയില്‍ ആണ് പ്രതിഷേധം ശക്തമാകുന്നത്.
പ്ലാസ്റ്റിക്ക് ഷെഡുള്ളവരെയാണ് ആദ്യം പരിഗണിക്കേണ്ടത് എന്ന മാനദണ്ഡം നിലനില്‍ക്കെയാണ് ഭിത്തി കെട്ടിയതും ഓടിട്ടതുമായ വീടുകള്‍ ഉള്‍പ്പെടുത്തിയത്.
പഞ്ചായത്തിന്റെ ദുര്‍ഭരണത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും ഏറ്റവും വലിയ ഉദാഹരണമാണ് ഈ ക്രമക്കേടെന്ന് മണ്ഡലം പ്രസിഡന്റ് ജിജോ പൊടിമറ്റത്തില്‍ ആരോപിച്ചു.
പഞ്ചായത്തിന്റെ കെടുകാര്യസ്ഥത വെളിവാക്കുന്ന തെളിവുകള്‍ ഉള്‍പ്പെടെ ജില്ലാ കലക്ടര്‍ക്കും മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ പറഞ്ഞു. വി.ജി. ഷിബു, സജി പാറയില്‍, അജയ് ജോസ്, റാഷിദ് മുഹമ്മദ്, ശൈലേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."