കുടിവെള്ള വിതരണം; ജില്ലാ ഭരണകൂടം ടാങ്കര്‍ ലോറികള്‍ പിടിച്ചെടുക്കുന്നു
കാക്കനാട്: ജില്ലയില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ സംഭരണികള്‍ സ്ഥാപിച്ച് ടാങ്കറുകളില്‍ കുടിവെള്ളം എത്തിച്ച് വിതരണം നടത്തുന്നതിന് ജില്ല ഭരണകൂടം ടാങ്കര്‍ ലോറികള്‍ പിടിച്ചെടുക്കുന്നു. മോട്ടോര്‍ വാഹന വകുപ്പിനാണ് ജില്ല കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല നിര്‍ദേശം നിര്‍ദേശം നല്‍കിയത്. ആലുവ,കണയന്നൂര്‍ താലൂക്കുകളിലെ ജലഅതോറിട്ടിയുടെ കുടിവെള്ള സ്രോതസുകളില്‍ നിന്ന് വെള്ളം ശേഖരിച്ച് വിതരണം നടത്താനാണ് ടാങ്കറുകള്‍ പിടിച്ചെടുക്കുന്നത്.
പത്തൊമ്പത് ടാങ്കറുകള്‍ അടിയന്തരമായി പിടികൂടാനാണ് തീരുമാനം. ചൊവ്വാഴ്ച പകല്‍ പരിശോധനക്കിറങ്ങിയ വാഹനവകുപ്പ് അധികൃതര്‍ ഒമ്പത് ടാങ്കറുകള്‍ക്ക് കലക്ടറുടെ നോട്ടീസ് നല്‍കി. ബാക്കിയുള്ളവ രാത്രിയോടെ പിടികൂടുമെന്ന് വാഹവകുപ്പ് അധികൃതര്‍ അറിയിച്ചു.
മറ്റു താലൂക്കുകളിലേക്ക് കൂടി കുടിവെള്ള വിതരണത്തിന് ആവശ്യമാണെങ്കില്‍ കൂടുതല്‍ ടാങ്കറുകള്‍ പിടിച്ചെടുക്കും.
സര്‍ക്കാറിന് കീഴില്‍ കുടിവെള്ള വിതരണത്തിന് ടാങ്കര്‍ ഉടമകള്‍ തയ്യാറാവാത്ത സാഹചര്യത്തിലാണ് കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ജില്ല ഭരണകൂടം നിര്‍ബന്ധിതമായത്. എന്നാല്‍ ടാങ്കര്‍ ഉടമകളുടെ നിസ്സഹരണത്തെ തുടര്‍ന്ന് തീരുമാനം നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. അടിയന്തരമായി നൂറ് ജലസംഭരണികള്‍ സ്ഥാപിച്ച് കുടിവെള്ളം നല്‍കാനായിരുന്നു തീരുമാനം. സര്‍ക്കാറിന്റെ കുടിവെള്ളം വിതരണം നഷ്ടക്കച്ചവടമായതിനാല്‍ ടാങ്കര്‍ ഉടമകളില്‍ ഭൂരിപക്ഷവും താല്‍പ്പര്യം കാണിച്ചിരുന്നില്ല. ഇതെത്തുടര്‍ന്ന് മിനിമം 25 കിലോമീറ്റര്‍ ദൂരവും ടാങ്കറിന്റെ സംഭരണ ശേഷിയും കണക്കിലെടുത്ത് ജില്ല ഭരണകൂടം വിലയും നിശ്ചയിച്ചിരുന്നു.
4000 മുതല്‍ 6000 ലിറ്റര്‍ വരെ സംഭരണ ശേഷിയുള്ള ടാങ്കര്‍ ലോറി കുടിവെള്ളത്തിന് പരമാവധി ഈടാക്കാവുന്ന തുക 1400 രൂപയും ഓടുന്ന ഓരോ കിലോമീറ്ററിനും 40 രൂപ വീതം കൂടുതല്‍ നല്‍കാനുമായിരുന്നു തീരുമാനം. ടാങ്കര്‍ ഉടമകളില്‍ ചിലര്‍ ജില്ല ഭരണകൂടം നിശ്ചയിച്ച നിരക്കില്‍ കുടിവെളള വിതണത്തിന് തയ്യാറായി കരാറുണ്ടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ടാങ്കറുകളില്‍ ജി.പി.എസ് ഘടിപ്പിക്കാന്‍ തീരുമാനിച്ചതോടെ സന്നദ്ധത പ്രകടിപ്പിച്ച ടാങ്കര്‍ ഉടമകളും കുടിവെള്ള വിതരണത്തില്‍ നിന്ന് പിന്മാറിയതായാണ് സൂചന. ജലഅതോറിട്ടിയുടെ സ്രോതസുകളില്‍ നിന്നല്ലാതെ മറ്റു സ്ഥലങ്ങളില്‍ നിന്ന് വെള്ളം ശേരിച്ച് വില്‍പ്പന നടത്തിയാല്‍ പിടിയിലാകുമെന്ന് ഭയപ്പെടുന്നതാണ് പിന്മാറാന്‍ ഉടമകളെ പ്രേരിപ്പിച്ചതെന്ന് സംശയിക്കുന്നു.ജല അതോറിട്ടിയുടെ സ്രോതസുകളില്‍ നിന്ന് ശേഖരിക്കുന്ന കുടിവെള്ളം മറിച്ച് വില്‍പ്പന നടത്തുന്നത് തടയാന്‍ ലക്ഷ്യമിട്ടായിരുന്നു ജി.പി.എസ് ഘടിപ്പിക്കാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ ചെലവില്‍ ടാങ്കറുകളില്‍ ജി.പി.എസ് ഘടിപ്പിക്കുന്നതിനുള്ള നടപടികളും പൂര്‍ത്തിയായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."