കളിക്കാര്‍ ഡ്രസിങ് റൂം വൃത്തിയാക്കി, ആരാധകര്‍ സ്റ്റേഡിയവും, നന്ദി വാക്കും എഴുതിവച്ച് ജപ്പാന് മടങ്ങി
ബെല്‍ജിയത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഏഷ്യന്‍ ടീമായ ജപ്പാന് മടങ്ങിയതും വാര്‍ത്തയാവുന്നു. കളിയോ ഗോളിന്റെ എണ്ണമോ വച്ചല്ല, അവരുടെ ജീവിതശൈലിയുടെ പ്രത്യേകത കൊണ്ട്.
തങ്ങള്‍ ഉപയോഗിച്ച ഡ്രസിങ് റൂം കളി കഴിഞ്ഞയുടനെ സ്വന്തമായി വൃത്തിയാക്കിയാണ് ടീം മടങ്ങിയത്. കൂടെ ടേബിളില്‍ ഒരു ബോര്‍ഡും എഴുതിവച്ചു, നന്ദിയുണ്ട്.
ഇതുവരെ നോക്കൗട്ട് റൗണ്ട് വിജയിക്കാത്ത ജപ്പാന് ഇന്നലെ ബെല്‍ജിയത്തിനെതിരെ തീപാറും മത്സരമാണ് കാഴ്ചവച്ചത്. രണ്ട് ഗോളുകള്‍ അടിച്ച് കളിയുടെ ഭൂരിഭാഗം സയമവും വിജയം ഉറപ്പിച്ചു കഴിഞ്ഞിരുന്ന ജപ്പാന് ഒടുവിലാണ് തിരിച്ചടി നേരിട്ടത്.
എന്നാല്‍ തോറ്റതിന്റെ ക്ഷീണം അവരുടെ മനസ്സിനെയോ ജീവിതശൈലിയെയോ തീരെ ബാധിച്ചില്ലെന്നു വേണം പറയാന്‍. ടീം അംഗങ്ങളെല്ലാം സ്വന്തം മുറി വൃത്തിയാക്കി ഹൃദ്യമായ നന്ദിയും അറിയിച്ചാണ് മടങ്ങിയത്.
തീര്‍ന്നില്ല, ജപ്പാന് ടീമിന്റെ ആരാധകര്‍ സ്റ്റേഡിയം വൃത്തിയാക്കുന്നതിലും സജീവമായി പങ്കെടുത്തു. സ്റ്റേഡിയവും കളിക്കാരുടെ മുറികളും വൃത്തിയാക്കാന്‍ പ്രത്യേകം ആളുകളുണ്ടെങ്കിലും ജപ്പാനിന്റെ സമീപനം നടത്തിപ്പുകാരെ അല്‍ഭുതപ്പെടുത്തിയിരിക്കുകയാണ്. ജപ്പാന് പ്രത്യേക അവാര്‍ഡ് നല്‍കാനാണ് കമ്മിറ്റിയുടെ തീരുമാനം.
നേരത്തെ കൊളംബിയയ്ക്കെതിരെ നടന്ന മത്സരത്തിനു ശേഷവും ജപ്പാന് ആരാധകര്‍ ചേര്‍ന്ന് സ്റ്റേഡിയം വൃത്തിയാക്കിയിരുന്നു. ലോകം മൊത്തം ഇത് വലിയ ചര്‍ച്ചയായെങ്കിലും ജപ്പാന് വലിയ വാര്‍ത്തയാവാന്‍ സാധ്യതയില്ല. കാരണം, അവര്ക്കിതില് അല്ഭുതപ്പെടാന് ഒന്നുമില്ലല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."