ബേപ്പൂർ മണ്ഡലം ഗ്ലോബൽ കെഎംസിസി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു
റിയാദ്: ബേപ്പൂർ മണ്ഡലത്തിലെ കെഎംസിസി പ്രവർത്തകരുടെയും ഘടകങ്ങളുടെയും കൂട്ടായ്മയായ ബേപ്പൂർ മണ്ഡലം ഗ്ലോബൽ കെ.എം.സി.സി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അഷ്‌റഫ് വേങ്ങാട്ട്, റിയാദ് (പ്രസിഡന്റ്), സിദ്ദീഖ് പാണ്ടികശാല ദമാം (ജനറൽ സെക്രട്ടറി), നാസർ മുല്ലക്കൽ ദുബൈ (ട്രഷറർ), ഷാഹുൽ ബേപ്പൂർ കുവൈത്ത് (ഓർഗനൈസിംഗ് സെക്രട്ടറി), അബ്ദുൽ അസീസ് കറുത്തേടത്ത്, ഖത്തർ (ഉപദേശക സമിതി ചെയർ) എന്നിവരാണ് പ്രധാന ഹാരവാഹികൾ. വൈസ് പ്രസിഡണ്ടുമാരായി
അഷ് റഫ് നല്ലളം (ജിദ്ദ), ഷാനവാസ് സി.പി (ഖത്തർ), അയ്യൂബ് കല്ലട (ദുബൈ), സലീം എം.എൽ.സി (കുവൈത്ത്), റാഷിദ് തങ്ങൾ (റാസൽ ഖൈമ) എന്നിവരെയും സെക്രട്ടറിമാരായി
അക്ബർ വേങ്ങാട്ട് (റിയാദ്), പി.ടി. സലാം (അബൂദാബി), സിദ്ദീഖ് മുണ്ടോളി (കുവൈത്ത്), സൈനുൽ ആബിദീൻ (ജിദ്ദ), മുസ്തഫ നല്ലളം (ദുബൈ) എന്നിവരെയും തെരഞ്ഞെടുത്തു. ബേപ്പൂർ മണ്ഡലം മുസ് ലീം ലീഗ് പ്രസിഡണ്ട് പി.സി.അഹമ്മദ് കുട്ടി ഹാജിയാണ് പുതിയ കമ്മിറ്റി പ്രഖ്യാപിച്ചത്.
എം.മൊയ്തീൻ കോയ (റിയാദ്), അബ്ദുറഹ്മാൻ ഫറോക്ക് (റിയാദ്), ഇ.കെ അബ്ദുൽ ലത്തീഫ് (ഖത്തർ), മാമു നിസാർ (ദമാം), ഷംസു മാത്തോട്ടം (ദുബൈ), അലി അക്ബർ കറുത്തേടത്ത് (കുവൈത്ത്), അബ്ദുൽ അസീസ് പള്ളിക്കര (ജിദ്ദ), അബ്ദുൽ സലീം.പി (ബഹ് റൈൻ ), ജംഷീർ (അബൂദാബി), മുജീബ് കടലുണ്ടി (ഒമാൻ) എന്നിവർ ഉപദേശക സമിതി അംഗങ്ങളാണ്. ബേപ്പൂർ മണ്ഡലം
മുസ്ലിം ലീഗ് പ്രസിഡന്റ് പി.സി അഹമ്മദ് കുട്ടി ഹാജി, ജനറൽ സെക്രട്ടറി എം മുഹമ്മദ് കോയ ഹാജി, ട്രഷറർ ആരിഫ് തങ്ങൾ, കെ.എം.സി.സി കോ-ഓർഡിനേറ്റർ കെ.കെ ആലിക്കുട്ടി എന്നിവർ രക്ഷാധികാരികളുമാണ്.
ബേപ്പൂർ മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം മുഹമ്മദ് കോയ ഹാജി, വൈസ് പ്രസിഡന്റുമാരായ കെ.കെ ആലിക്കുട്ടി, പി ആസിഫ്, സെക്രട്ടറിമാരായ എൻ.കെ ബിച്ചിക്കോയ, എ.അഹമ്മദ് കോയ, ഗ്ലോബൽ കമ്മിറ്റി ചെയർമാൻ അബ്ദുൽ അസീസ് കറുത്തേടത്ത്, റിയാദ് കെ.എം.സി.സി സെൻ ട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി എം.മൊയ്തീൻ കോയ സംബന്ധിച്ചു. ഗ്ലോബൽ കെ.എം.സി.സി സംവിധാനത്തിൽ ആദ്യമായി രൂപീകരിച്ച കമ്മിറ്റിക്ക് കീഴിൽ വിവിധ ഘടകങ്ങൾ ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമാണ്. കൊവിഡുമായി ബന്ധപ്പെട്ട് ഭക്ഷണ കിറ്റ് വിതരണം, നാട്ടിലും വിദേശത്തും നിന്നുമായി അവശ്യ മരുന്നെത്തിച്ചു നൽകുക, കൊവിഡ് രോഗികൾക്കും രോഗ ലക്ഷണമുള്ളവർ ക്കും ബോധവൽക്കരണം, ടെലികെയർ സേവനം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടന്ന് വരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."