അമ്പലപ്പുഴയില്‍ മയക്കുമരുന്ന് വില്‍പ്പന വ്യാപകം
അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ മയക്ക് മരുന്ന് വില്‍പ്പന വ്യാപകം; കണ്ണടച്ച് അധികൃതര്‍.
പുന്നപ്ര കുറവന്‍തോട് ജംഗ്ഷന്‍ കേന്ദ്രികരിച്ചാണ് ലഹരി മരുന്ന് വില്‍പന പൊടിപൊടിക്കുന്നത്. കോടതി ഉത്തരവിനെ തുടര്‍ന്ന് മദ്യവില്‍പ്പനശാലകള്‍ അടച്ചുപൂട്ടിയതോടെ മയക്കുമരുന്നു വിപണനം ക്രമാതീധമായി വര്‍ധിച്ചിട്ടുണ്ട്.
യുവാക്കളും വിദ്യാര്‍ഥികളുമാണ് ഉപഭോക്താക്കളില്‍ അധികവും.
ഒരുമാസത്തിനിടയില്‍ വിവിധ കേന്ദ്രങ്ങളില്‍നിന്നായി പത്തുകിലോയോളം കഞ്ചാവാണ് പിടിച്ചെടുത്തത്. എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയില്‍നിന്നു കഴിഞ്ഞദിവസം രണ്ടു കിലോ കഞ്ചാവുമായി എക്‌സൈസ് സംഘം പിടികൂടിയിരുന്നു.
കുറവന്‍തോടും സമീപ പ്രദേശങ്ങളായ മാക്കി മുക്ക്, വെമ്പാല മുക്കു എന്നീ പ്രദേശങ്ങള്‍ കഞ്ചാവ് വില്‍പ്പനക്കാരുടെ കേന്ദ്രമായി മാറിയിട്ടുണ്ട്.
വില്‍പ്പനയ്ക്കായി പ്രത്യേക ഏജന്‍സിയും പ്രവര്‍ത്തിയ്ക്കുന്നുണ്ട്. സാമൂഹ്യ വിരുദ്ധരുടെ ശല്യം വര്‍ദ്ധിച്ചതോടെ നാട്ടുക്കാര്‍ പരാതിപ്പെട്ടിട്ടും പൊലിസിന് നടപടിയെടുക്കാന്‍ കഴിയുന്നില്ല.
പൊലിസ് എത്തുന്ന വിവരം മയക്കു മരുന്ന് സംഘത്തെ അറിയിക്കാന്‍ ദല്ലാളന്‍മാരായി പ്രവര്‍ത്തിക്കുകയാണ്.
3 മാസങ്ങള്‍ക്ക് മുമ്പ് രഹസ്യ വിവരത്തെതുടര്‍ന്ന് കുറവന്‍തോട് ഭാഗത്തുനിന്നും കഞ്ചാവുമായി എത്തിയ യുവാവിനെ പിടിക്കാന്‍ ശ്രമിച്ച എക്‌സൈസ് സംഘത്തിന് മര്‍ദനമേറ്റിരുന്നു.
ഏജന്റന്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതിക്ക് രക്ഷപെടാന്‍ കഴിഞ്ഞത്. എക്‌സൈസ് ഉദ്യോഗസ്ഥരുടെ പരാതിയെ തുടര്‍ന്ന് പൊലിസ് കേസ് ഏറ്റെടുത്തെങ്കിലും പ്രതികള്‍ കോടതിയില്‍നിന്നും മുന്‍കൂര്‍ ജാമ്യം എടുത്ത് രക്ഷപെടുകയായിരുന്നു.
പ്രതികളെ പിടികൂടുന്നതിനും അന്വേഷണം നടത്തുന്നതിനും ആവശ്യമായ സംവിധാനങ്ങള്‍ ഇല്ലാത്തത് സേനയെ വല്ലാതെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."