ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി
തിരുവനന്തപുരം: ഭരണനേട്ടങ്ങള്‍ പ്രചരിപ്പിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പരാതി നല്‍കി.
സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എന്ന പേരില്‍ പി.ആര്‍.ഡി തയാറാക്കിയ ലഘുലേഖകള്‍ വ്യാപകമായി വിതരണം ചെയ്യുകയാണ്. സര്‍ക്കാര്‍ വകുപ്പ് തയാറാക്കുന്ന ലഘുലേഖകള്‍ ഭരണമുന്നണിയുടെ സ്ഥാനാര്‍ഥികള്‍ തന്നെയാണ് വിതരണം ചെയ്യുന്നത്. മന്ത്രിമാര്‍ സമൂഹമാധ്യമങ്ങളിലൂടെ സര്‍ക്കാരിന്റെ പദ്ധതികളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും പ്രചാരണം നടത്തുകയാണ്.
ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ധനമന്ത്രി തോമസ് ഐസക് വിവിധ നിയോജക മണ്ഡലങ്ങളില്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പദ്ധതികളെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്നു. സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ പ്രചരിപ്പിക്കാനായി സംസ്ഥാനത്തെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന ചട്ടലംഘനം തടയാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അടിയന്തരമായി ഇടപെടണമെന്നും ചെന്നിത്തല പരാതിയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."