രാസദുരന്തം: ഫയര്‍ഫോഴ്‌സിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ശുപാര്‍ശ
ആലപ്പുഴ: രാസദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ ഫയര്‍ഫോഴ്‌സിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങി നല്‍കുന്നതിനു സംസ്ഥാന തല ഉന്നത അധികാര സമിതിക്കു ശുപാര്‍ശ നല്‍കാന്‍ രാസദുരന്തം സംബന്ധിച്ച് ജില്ലാതല ക്രൈസിസ് കമ്മറ്റി യോഗം തീരുമാനിച്ചു.
കലക്ടര്‍ വീണ എന്‍. മാധവന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റിലായിരുന്നു യോഗം. രാസദുരന്തം ഉണ്ടായാല്‍ നിയന്ത്രിക്കുന്നതിന് ജില്ലയിലെ ഫയര്‍ഫോഴ്‌സിനെ സജ്ജമാക്കുകയാണ് ലക്ഷ്യം. സുരക്ഷ ഗ്ലൗസുകള്‍, മുഖം മൂടി, റബര്‍ ഓസ്, കട്ടര്‍ എക്‌സ്‌പ്ലോസി മീറ്റര്‍, അമോണിയം സ്യൂട്ട്‌സ് എന്നിവ ഇതില്‍ ഉള്‍പ്പെടും. മോക് ഡ്രില്ലിന് ശേഷം രാസദുരന്തവുമായി ബന്ധപ്പെട്ട് നടന്ന പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി.
എന്‍.ടി.പി.സിയുടെ കൈവശമുള്ള നാഫ്തയുടെ സുരക്ഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.
യോഗത്തില്‍ ആര്‍.ഡി.ഒമാരായ എസ് മുരളീധരന്‍ പിള്ള, വി രാജചന്ദ്രന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ചന്ദ്രഹാസന്‍ വടുതല, മെമ്പര്‍ സെക്രട്ടറി പി ജിജു എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."