അന്ധേരിയില്‍ മേല്‍പാലം തകര്‍ന്നു
മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുംബൈയിലെ അന്ധേരിയിലുള്ള റെയില്‍വേ മേല്‍പ്പാലം തകര്‍ന്നു. ഇതോടെ പ്രദേശത്ത് ട്രെയിന്‍ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു.
കിഴക്കന്‍ അന്ധേരിയേയും പടിഞ്ഞാറന്‍ അന്ധേരിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഗോഖലെ പാലത്തിന്റെ ഒരു ഭാഗമാണ് രാവിലെ ഏഴരയോടെ തകര്‍ന്നുവീണത്. നാല്പത് വര്‍ഷം പഴക്കമുള്ളതാണ് പാലം. അഗ്നിശമന സേനയും പൊലിസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കി. അഞ്ചു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
അവശിഷ്ടങ്ങളില്‍ കുടുങ്ങിയ രണ്ടു പുരുഷന്മാരേയും ഒരു സ്ത്രീയേയും രക്ഷപ്പെടുത്തിയതായി പൊലിസ് അറിയിച്ചു. പാലം തകര്‍ന്നുവീണത് റെയില്‍വേ ട്രാക്കിലായതിനാല്‍ ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ റെയില്‍മന്ത്രി പീയൂഷ് ഗോയല്‍ ഉത്തരവിട്ടിട്ടുണ്ട്. 700ഓളം തൊഴിലാളികള്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."