കോണ്‍ഗ്രസിന്റെ 'ന്യായ് പദ്ധതി' നുണയെന്ന് മായാവതി
ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസിനെ ഞെട്ടിച്ച് ബി.എസ്.പി നേതാവ് മായാവതിയുടെ വിമര്‍ശനം. മിനിമം വേതനം ഉറപ്പുനല്‍കുന്ന കോണ്‍ഗ്രസിന്റെ 'ന്യായ് പദ്ധതി' നുണയെന്ന ബി.ജെ.പിയുടെ വിമര്‍ശനം ശരിയാണെന്ന് മായാവതി പറഞ്ഞു. പാവങ്ങളെ വഞ്ചിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒരേതൂവല്‍ പക്ഷികളാണ്. കര്‍ഷകരേയും തൊഴിലാളികളേയും വഞ്ചിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരേ മനസാണ്.
രാജ്യത്തെ ജനങ്ങളെ സാമ്പത്തിക അടിയന്തരാവസ്ഥയിലാക്കിയ നോട്ടുനിരോധനം എന്ന ദ്രോഹത്തിന് ബി.ജെ.പി മാപ്പുപറയണമെന്നും മായാവതി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു മായാവതിയുടെ പ്രസ്താവന. രാജ്യത്തെ 20 ശതമാനത്തോളം ദരിദ്ര കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ അല്ലെങ്കില്‍ പ്രതിമാസം 6,000 രൂപ വരുമാനം ഉറപ്പാക്കുന്ന പദ്ധതി കഴിഞ്ഞദിവസമാണ് രാഹുല്‍ പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."