റേഷന്‍കാര്‍ഡ്: ഉയര്‍ന്ന വരുമാനക്കാര്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് വേണ്ട
തിരുവനന്തപുരം: പുതിയ റേഷന്‍കാര്‍ഡിന് അപേക്ഷിക്കുന്നവരില്‍ മാസവരുമാനം 25,000 രൂപയില്‍ കൂടുതലുള്ളവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. ആദായനികുതി ഒടുക്കുന്നവര്‍, ആയിരം ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, ഒരേക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍, നാലുചക്ര വാഹനമുള്ളവര്‍ തുടങ്ങിയവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടെന്നും സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു. പ്രതിമാസം 25,000 രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ മാത്രമാണ് മുന്‍ഗണനാപട്ടികയില്‍ നിന്നും ഒഴിവാക്കപ്പെടുന്നത്. സംസ്ഥാനത്ത് ഒരു റേഷന്‍കാര്‍ഡിലും പേരില്ലാത്തവര്‍ക്ക് പുതിയ റേഷന്‍കാര്‍ഡ് ലഭിക്കുന്നതിനാണ് എം.പി, എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ സാക്ഷ്യപത്രം ആവശ്യപ്പെട്ടത്.
ജനബാഹുല്യം മുന്‍കൂട്ടിക്കണ്ട് പൊതുജനങ്ങള്‍ക്ക് അസൗകര്യം ഉണ്ടാകാതിരിക്കാന്‍ നിശ്ചിത ദിവസങ്ങളില്‍ പഞ്ചായത്തുകള്‍ തിരിച്ച് അപേക്ഷ സ്വീകരിക്കാന്‍ തീരുമാനിച്ചതായും ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."