വര്‍ഗീയതക്ക് അണ്‍ലൈക്ക്
മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞപ്പോള്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ തൂക്കം തുലാസില്‍ കാണാനായി. ഐക്യജനാധിപത്യ മുന്നണി ഒന്നാം സ്ഥാനവും ഇടതുപക്ഷ ജനാധിപത്യ മുന്നണി രണ്ടാം സ്ഥാനവും പങ്കിട്ടെടുത്തപ്പോള്‍ അസ്തമിച്ചത് വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ, അല്ല ഭക്തികളുടെ ദിവാസ്വപ്നങ്ങളാണ്.
മലപ്പുറത്ത് താമര വിരിഞ്ഞില്ലെന്നത് വലിയ കാര്യമൊന്നുമല്ല. പക്ഷേ, വാടിപ്പോയി എന്നത് കാര്യം തന്നെയാണ്. മുസ്‌ലിം സമുദായത്തിന് എന്നും മാനക്കേടുണ്ടാക്കുന്നവരാണ് സുഡാപ്പികളും ഫെയറുകളും. രണ്ടുകക്ഷികളും മാളത്തിലൊളിച്ചു. മലപ്പുറം പോലെ ഭൂരിപക്ഷ മുസ്‌ലിം പ്രദേശത്ത് മത്സരിക്കാന്‍ ജിഹാദ്കാരും സമരക്കാരും മദനി ഫാനും തയ്യാറായില്ലെങ്കില്‍ ഇനി വരും തെരഞ്ഞെടുപ്പുകളില്‍ ഇക്കൂട്ടര്‍ രംഗത്ത് വരില്ലെന്നുറപ്പ്. കാര്യമൊന്നുമില്ലെങ്കിലും ബിജെപി കാണിച്ച മത്സര ചങ്കൂറ്റം ഒരു കാലത്ത് ബിജെപിയെ തടയിടാനെന്ന പേരില്‍ രംഗത്തുവന്ന സുഡാപ്പിക്ക് കാണിക്കാനുള്ള ബോധം പോലും നഷ്ടപ്പെട്ടു.
മാറിമാറി വരുന്ന വലത്ഇടത് ഭരണസിരകളില്‍ അല്‍പ്പമെങ്കിലും തൃപ്തി കാണുന്ന ജനതയ്ക്ക് ആര്‍ക്കും വേണ്ടാത്ത മത തീവ്രവാദ പ്രസ്ഥാനങ്ങളോട് ചേര്‍ന്നുനില്‍ക്കാന്‍ കഴിയില്ല. രാഷ്ട്രീയപ്രവര്‍ത്തന രംഗത്ത് ക്ഷയം ബാധിച്ച ഇത്തരം പ്രസ്ഥാനങ്ങളെ ദൂരേക്കു വീണ്ടും വലിച്ചെറിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."