HOME
DETAILS
MAL
ദ്രുതകര്‍മ സേന മട്ടന്നൂരില്‍ പരിശോധന നടത്തി
backup
July 13 2016 | 20:07 PM
മട്ടന്നൂര്‍: മട്ടന്നൂരിലെ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ ദ്രുതകര്‍മ്മസേന പരിശോധന നടത്തി. കോയമ്പത്തൂരില്‍ നിന്നും എത്തിയ രണ്ടു കമ്പനി കേന്ദ്രസേന മട്ടന്നൂര്‍ സ്റ്റേഷന് പരിധിയിലെ സംഘര്‍ഷ പ്രദേശങ്ങളായ ചാവശ്ശേരി, പെരിഞ്ചേരി, കീഴല്ലൂര്‍, നടുവനാട് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. ഡെപ്യൂട്ടി കമാന്ഡറ്റ് മണി ജി നായര്‍ മട്ടന്നൂര്‍ എസ്.ഐ എം.പി ബിനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."