തായ്‌ലന്‍ഡ് തെരഞ്ഞെടുപ്പ്: സര്‍ക്കാര്‍ രൂപീകരണത്തിനായി പ്രതിപക്ഷ പാര്‍ട്ടികള്‍
ബാങ്കോക്ക്: തെരഞ്ഞെടുപ്പു നടന്നതിനുപിന്നാലെ തായ്‌ലന്‍ഡില്‍ സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. സൈന്യം വീണ്ടും അധികാരത്തിലേറുന്നതു തടയാന്‍ പ്രതിപക്ഷ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഒന്നിച്ചു.
ഫലം ഔദ്യോഗികമായി പുറത്തുവന്നിട്ടില്ലെങ്കിലും സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട നിലവിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ ഫ്യൂ തായ് പാര്‍ട്ടിയും മറ്റു ആറ് സംഘടനകളും ചേര്‍ന്ന് ഡെമോക്രാറ്റിക്ക് ഫ്രണ്ട് എന്ന സഖ്യം രൂപീകരിച്ചു. പാര്‍ലമെന്റിന്റെ അധോസഭയില്‍ 255 സീറ്റുകള്‍ ലഭിക്കുമെന്ന് ഫ്യൂ തായ് പാര്‍ട്ടി അവകാശപ്പെട്ടു. ആകെ 500 സീറ്റാണുള്ളത്. പട്ടാളഭരണം അവസാനിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഫ്യൂ തായ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി സുദാരത് കെയുരഫാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ അഞ്ചു വര്‍ഷമായി പട്ടാളമാണ് ഭരണം നിയന്ത്രിക്കുന്നത്. അതേസമയം സൈനികഭരണത്തിനെതിരായ കൂട്ടുകെട്ടിനെ നടപ്പാവാത്ത മനഃശാസ്ത്ര തന്ത്രം മാത്രമാണെതെന്ന് ഉപപ്രധാനമന്ത്രി വിസാനു ക്രുന്‍ഗാം പ്രതികരിച്ചു.
കഴിഞ്ഞ ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും ഫ്യൂ തായിയും സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പാലന്‍ഗ് പ്രചാരത് പാര്‍ട്ടിയും മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശമുന്നയിച്ചിട്ടുണ്ട്.
മെയ് 9നാണ് അന്തിമ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുക. അതേസമയം ഫ്യൂ തായിക്ക് 137 സീറ്റും പാലന്‍ക് പ്രചാരതിന് 97 സീറ്റുമാണ് ലഭിക്കുകയെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്.
അതേസമയം സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പാലന്‍ഗ് പ്രചാരത് പാര്‍ട്ടിയും മന്ത്രിസഭ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ്.
തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കാണ് കൂടുതല്‍ സീറ്റ് ലഭിച്ചതെന്നാണ് അവരുടെ പക്ഷം. പാര്‍ലമെന്റിലെ ഉപരിസഭയായ സെനറ്റിലെ 250 സീറ്റിലും പാലന്‍ഗ് പ്രതിനിധികളാണുള്ളത്. സെനറ്റ് അംഗങ്ങളെ നിയമിക്കുന്നത് പട്ടാളമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."