പടക്ക നിര്‍മാണശാലയില്‍ സ്ഫോടനം: ഏഴ് തൊഴിലാളികള്‍ മരിച്ചു
തിരുവാരൂര്‍: തമിഴ്നാട്ടിലെ തിരുവാരൂര്‍ ജില്ലയിലെ മണ്ണാര്‍ഗുഡിയില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ ഏഴ് തൊഴിലാളികള്‍ മരിച്ചു. ഇന്നലെ രാവിലെ 9.20നാണ് പടക്ക നിര്‍മാണശാലയില്‍ സ്ഫോടനമുണ്ടായതെന്ന് തിരുവാരൂര്‍ ജില്ലാ കലക്ടര്‍ ടി. ആനന്ദ് അറിയിച്ചു.
സംഭവസമയത്ത് പടക്ക നിര്‍മാണശാലയില്‍ 50 തൊഴിലാളികളുണ്ടായിരുന്നു. ഇവരില്‍ 18 പേര് സ്ത്രീകളായിരുന്നു. മരിച്ചവരില്‍ ആറുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്ഫോടനത്തില്‍ മൃതദേഹം ചിതറിത്തെറിച്ചതുകാരണം ഏഴാമനെ തിരിച്ചറിയാനായിട്ടില്ല. ഗുരുതരമായി പരുക്കേറ്റവരെ മണ്ണാര്‍ഗുഡി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പടക്ക നിര്‍മാണശാലയില്‍ ഒരു ടണ്ണോളം പടക്കങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പൊലിസ് അറിയിച്ചു.
സ്ഫോടനത്തിനു കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പടക്ക നിര്‍മാണത്തിനിടയില്‍ തൊഴിലാളികളില്‍ ആരെങ്കിലും സിഗരറ്റ് വലിച്ചതായിരിക്കാം സ്ഫോടനത്തിന് കാരണമെന്ന് സംശയിക്കുന്നുണ്ടെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."