HOME
DETAILS
MAL
പാകിസ്താനില്‍ സൈന്യം പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്
backup
June 11 2020 | 02:06 AM
ഇസ്ലാമാബാദ്: രാജ്യം സാമ്പത്തികമാന്ദ്യം നേരിടുകയും അവശ്യസാധന വില കുതിച്ചുയരുകയും ചെയ്തതോടെ പ്രധാനമന്ത്രി ഇമ്രാന്ഖാന് ജനപിന്തുണ കുറഞ്ഞ സാഹചര്യത്തില്‍ പാകിസ്താനില്‍ വീണ്ടും സൈന്യം പിടിമുറുക്കുന്നതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുമായി അടുത്തയാളുകള്‍ അഴിമതിയാരോപണം നേരിടുന്നതും കൊവിഡ് പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതും ഇമ്രാന്ഖാന് വിനയായി.
കഴിഞ്ഞ രണ്ടു മാസത്തിനിടെ സുപ്രധാന തസ്തികകളില്‍ സൈനിക ഉദ്യോഗസ്ഥരെ നിയമിച്ചതാണ് സൈന്യം ബാരക്കില്‍ നിന്ന് പുറത്തേക്കു വരുന്നുവെന്ന ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. ദേശീയ വിമാനക്കമ്പനി, വൈദ്യുതി, ആരോഗ്യ വകുപ്പുകള്‍ എന്നിവയുടെ തലപ്പത്ത് ഉള്‍പ്പെടെ ആറിലധികം മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്. സൈന്യത്തിന്റെ സ്വന്തക്കാരനായ ഇമ്രാന്ഖാന് ദുര്‍ബലനായതോടെയാണ് ഇതെന്നാണ് അനൗദ്യോഗിക വിവരം.
കൊവിഡുമായി ബന്ധപ്പെട്ട് നടക്കുന്ന വാര്‍ത്താസമ്മേളനങ്ങളിലെല്ലാം യൂനിഫോമണിഞ്ഞ സൈനിക ഓഫിസര്‍മാരെ ടി.വിയില്‍ കാണാം. റിട്ട. ലഫ്. ജന. അസിം സലീം ബജ്വയാണ് നിലവില്‍ പ്രധാനമന്ത്രിയുടെ വാര്‍ത്താവിനിമയ ഉപദേശകന്. െ
ചെനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ ഭാഗമായി പാകിസ്താനില്‍ 6,000 കോടി ഡോളറിന്റെ പദ്ധതി നടപ്പാക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്നതും ഇദ്ദേഹമാണ്. നിലവില്‍ മന്ത്രിസഭയുടെ ഭാഗമായുള്ള 12 സൈനിക ഉദ്യോഗസ്ഥര്‍ ഏകാധിപതിയായിരുന്ന മുന്‍ പ്രസിഡന്റ് പര്‍വേശ് മുഷറഫിന്റെ ഭരണത്തിലുണ്ടായിരുന്നവരാണ്. അതേസമയം സൈന്യവുമായി തനിക്ക് അടുത്ത ബന്ധമാണെന്ന ആരോപണം ഇമ്രാന്ഖാന് പലതവണ നിഷേധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."