HOME
DETAILS
MAL
കുന്നുമ്മല്‍ ഇനി അഗതിരഹിത പഞ്ചായത്ത്
backup
July 04 2018 | 05:07 AM
കക്കട്ടില്‍: ജനക്ഷേമ പദ്ധതി നടപ്പിലാക്കി സംസ്ഥാനത്തു തന്നെ ഏറെ ശ്രദ്ധയാകര്‍ഷിച്ച കുന്നുമ്മല്‍ പഞ്ചായത്ത് അഗതിരഹിത പഞ്ചായത്തായി പ്രഖ്യാപിച്ചു.
പഞ്ചായത്ത് നടത്തിയ സര്വേയിന് 100ഓളം നിരാലംബരായ അഗതികളെ കണ്ടത്തി. ജീവിത ചുറ്റുപാടുകളില്‍ ഏറെ വിഷമം നേരിട്ട ഇത്തരക്കാരുടെ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യപിച്ച അഗതിരഹിത പദ്ധതിയുടെ ഭാഗമായാണ് കുന്നുമ്മല്‍ പഞ്ചായത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവന്‍ അഗതികള്‍ക്ക് ഭക്ഷണം, ചികിത്സാ ചെലവ് എന്നിവ പഞ്ചായത്ത് വഹിക്കും. അഗതിരഹിത പഞ്ചായത്ത് പ്രഖ്യാപനം പ്രസിഡന്റ് കെ.ടി രാജന് നിര്‍വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് വി. വിജിലേഷ് അധ്യക്ഷനായി. റീന സുരേഷ്, അരിപ്പൂവില്‍ ബിന്ദു, ഡോ. ലിജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."