മഹാരാഷ്ട്രയില്‍ കേസുകള്‍ ലക്ഷത്തോടടുക്കുന്നു; ഡല്‍ഹിയിലും സ്ഥിതി ഗുരുതരം
മുംബൈ: മഹാരാഷ്ട്രയിലും ഡല്‍ഹിയിലും സ്ഥിതി ഗുരുതരമായി തുടരുന്നു. 94,041 കേസുകളും 3,438 മരണവുമാണ് മഹാരാഷ്ട്രയില്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. ഒരു ദിവസം മാത്രം സംസ്ഥാനത്ത് 149 മരണവും 3,254 പുതിയ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, 1,879 പേരെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്. 44,517 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത 149 മരണത്തില്‍ 97 ഉം മുംബൈയില്‍ നിന്നാണ്. താനെ 15, പൂനെ 10, ഔറംഗബാദ് 7, ജാല്‍ഗണ്‍, നവി മുംബൈ അഞ്ചു വീതം ഉല്ലാസ് നഗര്‍ മൂന്ന്, വാസൈ വിരാര്‍, അകോല രണ്ടു വീതം ബീട്,. അമരാവതി ഗട്ചിരോളി ഒരാള്‍ വീതം എന്നിങ്ങനെയാണ് കണക്കുകള്‍.
ഡല്‍ഹിയിലെ കൊവിഡ് കേസുകള്‍ 32000 കവിഞ്ഞു. സ്ഥിതി ഗുരുതരമാവുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."