HOME
DETAILS
MAL
'അനധികൃത നിര്‍മാണം: അധികൃതര്‍ മൗനം വെടിയണം'
backup
April 18 2017 | 23:04 PM
തിരൂരങ്ങാടി: ചെമ്മാട് മാനീപാടത്ത് വയല്‍ കൈയേറി നടക്കുന്ന അനധികൃത നിര്‍മാണവും പാടം മണ്ണിട്ട് നികത്തുന്നതിനുമെതിരേ അധികൃതര്‍ കണ്ണടക്കുകയാണെന്ന് ഐ.എന്‍.എല്‍. മുന്‍സിപ്പല്‍ കമ്മിറ്റി ആരോപിച്ചു.
നഗ്നമായ ചട്ടലംഘനം നടക്കുന്നുണ്ടെന്നറിഞ്ഞിട്ടും കൃഷിഭവനും വില്ലേജ് ഓഫിസും നഗരസഭയും നോക്കുകുത്തിയായിരിക്കുകയാണ്. വയലുകളും നീര്‍ത്തടങ്ങളും സംരക്ഷിക്കേണ്ട അധികാരികളുടെ ഇത്തരം നടപടികള്‍ക്കെതിരേ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഐ.എന്‍.എല്‍ മുനിസിപ്പല്‍ സെക്രട്ടറി നൗഫല്‍ തടത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."