ഇന്ന് മാത്രം 231 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: ഇന്ന് മാത്രം 231 പേരെ കൊവിഡ് നിരീക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 5044 സാമ്പിളുകള്‍ പരിശോധന നടത്തി്. ഇതുവരെ 2244 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 1258 പേര്‍ ചികിത്സയിലാണ്. 2,18,.949 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. അതില്‍ 1922 പേരാണ് ആശുപത്രികളില്‍.
ഇന്ന് മാത്രം 231 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,03, 757 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 2873 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 27,118 സാമ്പിളുകളാണ് ശേഖരിച്ചത്. ഇതില്‍ 25,757 സാമ്പിളുകള്‍ നെഗറ്റീവായി. സംസ്ഥാനത്ത് ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 133 ആയി. പാലക്കാട് ഇന്ന് 2 ഹോട്ട്‌സ്‌പോട്ട് കൂടി വന്നു. 35 ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴിവായി. ഈ വൈറസ് ഉടന്‍ ഇല്ലാതാകില്ല. രോഗവ്യാപന തീവ്രത എപ്പോള്‍ കുറയുമെന്നറിയില്ല. ഈ ഘട്ടത്തില്‍ സംസ്ഥാനത്തേക്ക് എത്തിപ്പെട്ടവര്‍ 2,19,492 പേര്‍ എത്തിയിട്ടുണ്ട്. വിദേശത്ത് നിന്ന് 17.71% 38,881 പേര്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 82.29% ശതമാനമാണ്. 1,50,621 പേര്‍. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരില്‍ 63.63% റെഡ് സോണുകളില്‍ നിന്ന് വന്നവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."