HOME
DETAILS

കരുതിയിരിക്കുക കത്തും ചൂടിനെ

  
backup
March 28 2019 | 04:03 AM

life-style-heat-wave

നാടു മുഴുവന്‍ പൊള്ളിയെരിയുകയാണ്. നിസ്സാരമായി തള്ളിക്കളയേണ്ടതല്ല ഇത്. എന്നാല്‍ നമ്മില്‍ പലരും ഇതേകുറിച്ച് വേണ്ടത്ര ബോധവാന്‍മാരല്ല എന്നതാണ് സത്യം. അവധിക്കാലവും തെരഞ്ഞെടുപ്പും അങ്ങിനെ ഈ പൊള്ളും ചൂടിനെ അവഗണിക്കാന്‍ കാരണങ്ങള്‍ നിരവധിയാണ് നമുക്ക്. അപകടങ്ങള്‍ നിത്യേന വാര്‍ത്തകളില്‍ നിറയുന്നുണ്ടെങ്കിലും ആരും അത് ഗൗരവമായി എടുക്കുന്നില്ല. ഇക്കാര്യങ്ങളെല്ലാം കേരളത്തെ ഉണര്‍ത്തുകയാണ് പ്രശസ്ത ദുരന്ത നിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുക്കുടി.

മൊബൈല്‍ ഫോോണ്‍ വഴി ചൂടിനെ കുറിച്ച് കണക്കു കൂട്ടുന്നത് കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും ശരിയാവാനിടയില്ലെന്ന് അദ്ദേഹം പറയുന്നു. എല്ലാ പ്രദേശത്തെ ചൂടും ഒരുപോലെയല്ല. ഗള്‍ഫിനെ ചൂട് വച്ച് നാട്ടിലെ ചൂട് കണക്കു കൂട്ടരുതെന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു. നമുക്ക് അനുഭവപ്പെടുന്ന ചൂട് അന്തരീക്ഷത്തിലെ ചൂടിനെ മാത്രമല്ല ഹ്യൂമിഡിറ്റിയെയും (അന്തരീക്ഷത്തിലെ ബാഷ്പത്തിന്റെ അളവ്) ആശ്രയിച്ചാണ് ഇരിക്കുന്നത്. Heat Index അല്ലെങ്കില്‍ ഹുമിടെക്‌സ് എന്നാണ് ഈ അളവിന്റെ പേര്. ചൂടും ഹ്യൂമിഡിറ്റിയും ഒരുമിച്ചു കൂട്ടിയാണ് ഇത് കണക്കാക്കുന്നത്. കേരളത്തില്‍ ഹ്യൂമിഡിറ്റി ഏറെ കൂടിയ സ്ഥലമാണ്. എഴുപത് ശതമാനത്തിലും കൂടുതല്‍ ഹ്യൂമിഡിറ്റി കേരളത്തില്‍ സാധാരണം ആണ്, തൊണ്ണൂറിന് മുകളില്‍ പോകുന്നത് അസാധാരണം അല്ല താനും. മുപ്പത്തി അഞ്ചു ഡിഗ്രി ചൂട് എഴുപത് ശതമാനം ഹ്യൂമിഡിറ്റിയില്‍ അന്‍പത്തി ഒന്ന് ഡിഗ്രി പോലെ തോന്നും, അതെ സമയം നാല്പത് ഡിഗ്രി ചൂട് ഇരുപത് ഡിഗ്രി ഹ്യൂമിഡിറ്റിയില്‍ നാല്പത്തി മൂന്ന് പോലെയേ തോന്നുകയുള്ളൂ.

ഇതാണ് കേരളത്തിലെ പ്രധാന പ്രശ്‌നം. നമ്മുടെ ശരീരത്തിന് അന്‍പത്തി അഞ്ചു ഡിഗ്രി എന്ന അളവില്‍ ചൂട് അനുഭവപ്പെടാന്‍ കേരളത്തിലെ സാഹചര്യത്തില്‍ മുപ്പത്തി അഞ്ചു ഡിഗ്രി ചൂട് മതി (എണ്‍പത്തി അഞ്ചു ശതമാനം ഹ്യൂമിഡിറ്റിയില്‍). അതുകൊണ്ടു തന്നെ ഫോണില്‍ നോക്കി മുപ്പത്തി അഞ്ചു ഡിഗ്രിയേ ചൂടുളളൂ എന്ന് കരുതി പുറത്ത് പണിക്കു പോവുകയോ, കുട്ടികളെ കളിയ്ക്കാന്‍ വിടുകയോ, സ്‌പോര്‍ട്ട്‌സിനായി പോവുകയോ ഒക്കെ ചെയ്യുന്നത് അപകടം ഉണ്ടാക്കുമെന്ന് അദ്ദേഹം തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

കാറ് പോലെ ഉള്ള അടച്ചു പൂട്ടിയ വാഹനങ്ങള്‍ക്ക് ഉള്ളിലെ ചൂട് വളരെ പെട്ടെന്ന് പുറത്തേതിനേക്കാള്‍ അഞ്ചോ പത്തോ ഡിഗ്രി കൂടി എന്ന് വരാം. അതുകൊണ്ട് ഒരു കാരണവശാലും കുട്ടികളെ വാഹനത്തില്‍ ഇരുത്തി ഡോര്‍ ലോക്ക് ചെയ്ത് പുറത്ത് പോകരുതെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു.


പോസ്റ്റിന്റെ പൂര്‍ണരൂപം

വെറുതെ ചൂടാവല്ലേ
നാട്ടിലിപ്പോള്‍ പൊള്ളുന്ന ചൂടാണ്. ഇനി വരുന്ന ദിവസങ്ങളിലും ചൂടുകാലം തുടരും എന്നാണ് പറയുന്നത്. ചൂട് കാലത്ത് എന്ത് ചെയ്യണം എന്നൊക്കെ പലരും പറഞ്ഞു കഴിഞ്ഞു. അതിനാല്‍ തന്നെ പുതിയതായി അധികം ഒന്നും പറയാനില്ല. എന്നാലും ചില കാര്യങ്ങള്‍ നിങ്ങളുടെ ശ്രദ്ധക്ക് വേണ്ടി പറയട്ടെ.

ചൂടിനെ അറിയുക: ചൂടിനെ അളക്കുന്നത് തെര്‍മ്മോമീറ്റര്‍ വെച്ചാണെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ ഇപ്പോള്‍ നമ്മള്‍ ചൂട് അറിയുന്നത് മൊബൈല്‍ ഫോണില്‍ നോക്കിയാണ്. ലോകത്ത് എവിടെ പോകുന്നതിന് മുന്‍പും അവിടുത്തെ കാലാവസ്ഥ അറിയാന്‍ ഞാന്‍ നോക്കുന്നതും ഫോണില്‍ തന്നെയാണ്. പക്ഷേ ഓസ്ലോയിലെയോ ദുബായിലെയോ ചൂടോ തണുപ്പോ ഫോണിലോ വെബിലോ നോക്കുന്നത് പോലെ വെങ്ങോലയിലെയോ പെരുമ്പാവൂരിലെയോ ചൂട് ഫോണില്‍ നോക്കുന്നതില്‍ ഒരു കുഴപ്പം ഉണ്ട്. വാസ്തവത്തില്‍ നമ്മുടെ സ്മാര്‍ട്ട് ഫോണില്‍ കാണുന്ന ചൂട് ഫോണ്‍ ഉപയോഗിച്ച് അലക്കുന്നതല്ല. ഒന്നുകില്‍ ഓരോ രാജ്യത്തെയും കാലാവസ്ഥ സര്‍വ്വീസ് അളക്കുന്ന ചൂടാണ്, അല്ലെങ്കില്‍ ഏതെങ്കിലും വിമാനത്താവളത്തില്‍ നിന്നും കിട്ടുന്നതാണ്. ഇതൊന്നും ഇല്ലാത്ത വെങ്ങോലയിലെ ചൂടും ഫോണില്‍ നോക്കിയാല്‍ കാണും. അത് പക്ഷെ നിലത്ത് അളന്നു ചിട്ടപ്പെടുത്തിയ ഒന്നല്ല. കേരളത്തില്‍ എവിടെ എങ്കിലും ഒക്കെ അളന്നതില്‍ നിന്നും കണക്കു കൂട്ടി എടുക്കുന്ന ഒന്നാണ്. അതുകൊണ്ടു തന്നെ ഫോണിലെ ചൂട് നോക്കി പുറത്തെ ചൂട് അറിയുന്നത് കേരളത്തില്‍ മിക്കയിടത്തും ശരിയായ ഒന്നല്ല. അതുകൊണ്ടു തന്നെ ചൂടിനെ സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നത് ഫോണിലെ ചൂട് നോക്കി ആകരുത്.

നമ്മുടെ കാറില്‍ പക്ഷെ ഒരു തെര്‍മ്മോ മീറ്റര്‍ ഉണ്ട്. പക്ഷെ ഇവിടെയും ഉണ്ട് പ്രശ്‌നങ്ങള്‍. കാറില്‍ എവിടെ ആണ് തെര്‍മോമീറ്റര്‍ ഫിറ്റ് ചെയ്തിരിക്കുന്നത് എന്നതനുസരിച്ച് പൊതുവില്‍ ഉള്ള ചൂടില്‍ നിന്നും നാലോ അഞ്ചോ ഡിഗ്രി മാറ്റം ഉണ്ടാകാം. ഇതുകൊണ്ടൊക്കെ തന്നെ ആളുകളെ പുറത്ത് ജോലിക്ക് വക്കുകയോ, കുട്ടികളെ പുറത്ത് കളിക്കാന്‍ വിടണമോ എന്ന് തീരുമാനിക്കേണ്ടവര്‍ (സ്‌കൂള്‍ അധികൃതര്‍), സ്‌പോര്‍ട്ട്‌സ് സംഘടിപ്പിക്കുന്നവര്‍ ഒക്കെ സ്വന്തമായി ഒരു തെര്‍മോമീറ്റര്‍ വാങ്ങി വക്കുന്നതാണ് ശരി.

എല്ലാ ചൂടും ഒരു പോലെ അല്ല. കേരളത്തില്‍ ചൂട് കൂടുന്നു എന്ന് പറഞ്ഞാലും മിക്കവാറും പ്രദേശത്ത് ഇത് നാല്‍പ്പതില്‍ താഴെ ആണ്. വടക്കേ ഇന്ത്യയിലും ഗള്‍ഫിലും ഒക്കെ നാല്പതിന് മുകളില്‍ ചൂട് പോകുന്നത് സാധാരണം ആണ്. അതുകൊണ്ടു തന്നെ നമ്മുടെ ചൂട് അത്ര വലിയ പ്രശ്‌നം അല്ല എന്ന് നമുക്ക് തോന്നും, അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് തോന്നും, പ്രത്യേകിച്ചും ഗള്‍ഫില്‍ ഒക്കെ ഉള്ളവര്‍ക്ക്. പക്ഷെ നമുക്ക് അനുഭവപ്പെടുന്ന ചൂട് അന്തരീക്ഷത്തിലെ ചൂടിനെ മാത്രമല്ല ഹ്യൂമിഡിറ്റിയെയും (അന്തരീക്ഷത്തിലെ ബാഷ്പത്തിന്റെ അളവ്) ആശ്രയിച്ചാണ് ഇരിക്കുന്നത്. Heat Index അല്ലെങ്കില്‍ ഹുമിടെക്‌സ് എന്നാണ് ഈ അളവിന്റെ പേര്. ചൂടും ഹ്യൂമിഡിറ്റിയും ഒരുമിച്ചു കൂട്ടിയാണ് ഇത് കണക്കാക്കുന്നത്. കേരളത്തില്‍ ഹ്യൂമിഡിറ്റി ഏറെ കൂടിയ സ്ഥലമാണ്. എഴുപത് ശതമാനത്തിലും കൂടുതല്‍ ഹ്യൂമിഡിറ്റി കേരളത്തില്‍ സാധാരണം ആണ്, തൊണ്ണൂറിന് മുകളില്‍ പോകുന്നത് അസാധാരണം അല്ല താനും. മുപ്പത്തി അഞ്ചു ഡിഗ്രി ചൂട് എഴുപത് ശതമാനം ഹ്യൂമിഡിറ്റിയില്‍ അന്‍പത്തി ഒന്ന് ഡിഗ്രി പോലെ തോന്നും, അതെ സമയം നാല്പത് ഡിഗ്രി ചൂട് ഇരുപത് ഡിഗ്രി ഹ്യൂമിഡിറ്റിയില്‍ നാല്പത്തി മൂന്ന് പോലെയേ തോന്നുകയുള്ളൂ.

ഇതാണ് കേരളത്തിലെ പ്രധാന പ്രശ്‌നം. നമ്മുടെ ശരീരത്തിന് അന്‍പത്തി അഞ്ചു ഡിഗ്രി എന്ന അളവില്‍ ചൂട് അനുഭവപ്പെടാന്‍ കേരളത്തിലെ സാഹചര്യത്തില്‍ മുപ്പത്തി അഞ്ചു ഡിഗ്രി ചൂട് മതി (എണ്‍പത്തി അഞ്ചു ശതമാനം ഹ്യൂമിഡിറ്റിയില്‍). അതുകൊണ്ടു തന്നെ ഫോണില്‍ നോക്കി മുപ്പത്തി അഞ്ചു ഡിഗ്രിയേ ചൂടുളളൂ എന്ന് കരുതി പുറത്ത് പണിക്കു പോവുകയോ, കുട്ടികളെ കളിയ്ക്കാന്‍ വിടുകയോ, സ്‌പോര്‍ട്ട്‌സിനായി പോവുകയോ ഒക്കെ ചെയ്യുന്നത് അപകടം ഉണ്ടാക്കും.

ഓരോ ചൂടിലും ഹ്യൂമിഡിറ്റിയിലും എന്താണ് heat index എന്നത് ചാര്‍ട്ടില്‍ കാണിച്ചിട്ടുണ്ട്. ഇത് കണ്ടുപിടിക്കാന്‍ സ്മാര്‍ട്ട് ഫോണുകളില്‍ ആപ്പുകളും ഉണ്ട്. ഒരെണ്ണം ഡൗണ്‍ലോഡ് ചെയ്യുന്നത് നല്ലതാണ്. Heat Index ഓരോ അളവില്‍ എത്തുമ്പോള്‍ എന്താണ് അപകടം എന്ന് ചാര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. ശ്രദ്ധിക്കുക. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെയും മറ്റുള്ളവരുടെയും ഉപദേശങ്ങള്‍ വായിക്കുമ്പോള്‍ അവര്‍ heat index നെ പറ്റിയാണ് പറയുന്നത് അല്ലാതെ ചൂടിനെ പറ്റിയല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക.

കാറിനുള്ളിലെ ചൂട്: കാറ് പോലെ ഉള്ള അടച്ചു പൂട്ടിയ വാഹനങ്ങള്‍ക്ക് ഉള്ളിലെ ചൂട് വളരെ പെട്ടെന്ന് പുറത്തേതിനേക്കാള്‍ അഞ്ചോ പത്തോ ഡിഗ്രി കൂടി എന്ന് വരാം. അതുകൊണ്ട് ഒരു കാരണവശാലും കുട്ടികളെ വാഹനത്തില്‍ ഇരുത്തി ഡോര്‍ ലോക്ക് ചെയ്ത് പുറത്ത് പോകരുത്. ഓരോ വര്‍ഷവും ഗള്‍ഫില്‍ ഒന്നില്‍ കൂടുതല്‍ മരണങ്ങള്‍ ഇങ്ങനെ ഉണ്ടാകുന്നുണ്ട്.

ദുരന്ത ലഘൂകരണം തന്നെ പ്രധാനം: സൂര്യാഘാതം എന്നത് അതി വേഗത്തില്‍ ആളെ കൊല്ലാന്‍ പോലും കഴിവുള്ളതാണ്, അതുകൊണ്ടു തന്നെ സൂര്യാഘാതം കിട്ടുന്നത് ഒഴിവാക്കുക തന്നെയാണ് പ്രധാനം. അമിതമായി ചൂടില്‍ നില്‍ക്കാതിരിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും ആണ് പ്രധാനമായും ചെയ്യേണ്ടത്. കൂടുതല്‍ കൃത്യമായ വിവരങ്ങള്‍ Kerala State Disaster Management Authortiy - KSDMA സൈറ്റില്‍ ഉണ്ട്. വായിക്കുക. വീട്ടിലും ഓഫിസിലും ചര്‍ച്ച ചെയ്യുക.

സൂര്യഘാതം സംഭവിച്ചാല്‍: എന്താണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍, അത് കണ്ടാല്‍ നിങ്ങള്‍ എന്ത് ചെയ്യണം എന്നൊക്കെ Info Clinic നന്നായി എഴുതിയിട്ടുണ്ട്. നിങ്ങള്‍ അത് കാണണം, വീട്ടില്‍ ചര്‍ച്ച ചെയ്യണം.

മരണം വരുന്നത് സൂര്യാഘാതത്തില്‍ കൂടി മാത്രമല്ല: ചൂട് എല്ലാവരേയും ഒരുപോലെ അല്ല ബാധിക്കുന്നത്. അതുകൊണ്ടു തന്നെ കുട്ടികളെ, വയസ്സായവരെ ഒക്കെ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. രണ്ടായിരത്തി മൂന്നിലെ ചൂട് കാലത്ത് വയസ്സായവരെ പ്രത്യേകിച്ച് ശ്രദ്ധിക്കാന്‍ സൗകര്യങ്ങള്‍ ഇല്ലായിരുന്നു. ചൂട് കാലം ഒക്കെ കഴിഞ്ഞു മൂന്നു മാസം കഴിഞ്ഞു ചൂടുകാലത്തെ മരണനിരക്ക് നോക്കിയ സര്‍ക്കാര്‍ അന്തം വിട്ടു. സാധാരണ സമ്മറില്‍ മരിക്കുന്നതിലും പതിനയ്യായിരം കൂടുതല്‍ ആളുകള്‍ ആണ് ആ സമ്മറില്‍ ഫ്രാന്‍സില്‍ മരിച്ചത്. ഇവര്‍ ഒന്നും സൂര്യാഘാതം കൊണ്ടല്ല മരിച്ചത്, മറിച്ച് കൂടിയ ചൂട് പ്രായമായവര്‍ക്ക് ഉള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കി. ഫ്രാന്‍സില്‍ ഇത് വലിയ കോളിളക്കം ഉണ്ടാക്കി. ഓരോ ഉഷ്ണകാലത്തും പ്രായമായവരെ ശ്രദ്ധിക്കാന്‍ പുതിയ സംവിധാനങ്ങള്‍ ഉണ്ടാക്കി. സാധാരണ ഗതിയില്‍ നമ്മുടെ ശ്രദ്ധ പോകാത്ത ഒന്നാണ്, അതുകൊണ്ടു തന്നെ

ബംഗാളിയില്‍ സൂര്യാഘാതത്തിന് എന്താണ് വാക്ക് ?: ഈ ചൂട് കാലത്ത് എന്താണ് ചെയ്യേണ്ടത് എന്നതിനെ പറ്റി ദുരന്ത നിവാരണ അതോറിറ്റിയും ഇന്‍ഫോ ക്ലിനിക്കും ഒക്കെ ഏറെ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞല്ലോ. പക്ഷെ കഷ്ടം എന്തെന്ന് വച്ചാല്‍ കേരളത്തിലെ ഏറ്റവും വലിയ റിസ്‌ക് ഗ്രൂപ്പ് എന്നത് മലയാളികള്‍ അല്ല, മറുനാടന്‍ തൊഴിലാളികള്‍ ആണ്. ഇവരെ ആരെങ്കിലും ഇക്കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുന്നുണ്ടോ. പ്രത്യേകിച്ചും നാല്പത് ഡിഗ്രി ചൂടൊക്കെ ഉള്ള പ്രദേശത്തു നിന്നും വരുന്നവര്‍ 'ഇതൊക്കെ' എന്ത് എന്ന് ചിന്തിച്ച് അപകടത്തില്‍ പെടാം. ഉച്ചക്ക് പന്ത്രണ്ട് മുതല്‍ വൈകീട്ട് നാലു മൂന്നു വരെ വെയിലത്ത് തൊഴില്‍ ചെയ്യുന്നത് ഒഴിവാക്കണം എന്ന് നിര്‍ദ്ദേശങ്ങള്‍ കണ്ടു. ഇത് ആരെങ്കിലും ഒക്കെ മറുനാടന്‍ തൊഴിലാളികളോട് പറഞ്ഞൂ മനസ്സിലാക്കുന്നുണ്ടോ ?, മറുനാടന്‍ തൊഴിലാളികള്‍ (വഴിയോര കച്ചവടക്കാര്‍ ഉള്‍പ്പടെ) വെയിലത്ത് നിന്നാല്‍ മലയാളികള്‍ ശ്രദ്ധിക്കുമോ ?

സെന്റ് ബര്‍ണാഡും മറ്റു മിണ്ടാപ്രാണികളും: ആല്‍പ്‌സ് പര്‍വതത്തിന്റെ അടിവാരത്തില്‍ ആളുകള്‍ വളര്‍ത്തുന്ന ഒരു പട്ടിയാണ് സെന്റ് ബെര്‍ണാഡ് എന്നത്. കാശുള്ള പലരും ഇതിനെ നാട്ടിലും വളര്‍ത്തും. തണുപ്പില്‍ ജീവിക്കേണ്ട ഈ ജീവി കേരളത്തില്‍ അനുഭവിക്കുന്ന അവസ്ഥ എന്താണെന്ന് പറഞ്ഞു തരാന്‍ ഉള്ള കഴിവ് പട്ടിക്കില്ല. കാട്ടില്‍ കിടക്കേണ്ട ആനയുടെയും കൂട്ടില്‍ കിടക്കുന്ന കോഴിയുടെയും ഒന്നും സ്ഥിതി വ്യത്യസ്തമല്ല. ഈ ചൂട് കാലത്ത് നമ്മുടെ ചുറ്റും ഉള്ള മിണ്ടാപ്രാണികളെ പ്രത്യേകം ശ്രദ്ധിക്കുക.

ഇലക്ഷന്‍ ചൂടിലും വലിയ ചൂട്: ഈ തിരഞ്ഞെടുപ്പ് കാലത്ത് പണി ചെയ്യാന്‍ പുറത്തിറങ്ങുന്നതിലും ഏറെ മലയാളികള്‍ വെയില് കൊള്ളാന്‍ പോകുന്നത് തിരഞ്ഞെടുപ്പ് ജാഥക്കും പ്രചാരണത്തിനും ഒക്കെയാണ്. സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും ഒക്കെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ്. എന്തൊക്കെയാണ് അവര്‍ ശ്രദ്ധിക്കേണ്ടത് എന്ന് ഞാന്‍ പ്രത്യേകം എഴുതിയിരുന്നു, പക്ഷെ ആരും ശ്രദ്ധിച്ചു കണ്ടില്ല. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്ന് മാത്രം പറയാം.

ഞാന്‍ വേറൊരു നിര്‍ദ്ദേശം തരാം. മഹാഭാരതയുടേതിന്റെ കാലത്ത് ഏത് സമയത്താണ് യുദ്ധം തുടങ്ങുന്നത്, എപ്പോഴാണ് അവസാനിപ്പിക്കുന്നത് എന്നതിനൊക്കെ നിയമം ഉണ്ടായിരുന്നു. എല്ലാവരും അത് പാലിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ആര്‍ക്കും ലാഭവും നഷ്ടവും ഉണ്ടായില്ല. നമ്മുടെ പാര്‍ട്ടികള്‍ എല്ലാവരും കൂടി രാവിലെ പത്തിനും വൈകീട്ട് അഞ്ചിനും ഇടക്ക് വാഹന ജാഥയും റോഡില്‍ കൂടെ നടന്നുള്ള വോട്ട് പിടിത്തവും ഒന്നും വേണ്ട പകരം വല്ല ഫേസ്ബുക്ക് ലൈവോ ടൗണ്‍ഹാള്‍ മീറ്റിങ്ങോ മതി എന്ന് തീരുമാനിച്ചാല്‍ നിങ്ങള്‍ക്ക് കൊള്ളാം.

ലസ്സി തൊട്ട് കുമ്മട്ടിക്ക ജ്യൂസ് വരെ. ചൂട് കാലത്ത് വെള്ളം കുടിക്കാന്‍ തോന്നുന്നത് സ്വാഭാവികം. ലസ്സിയും കുമ്മാട്ടിക്ക ജ്യൂസും ഒക്കെ നല്ലതും ആണ്. അതേ സമയം നമുക്ക് ചുറ്റും കടകളില്‍ കിട്ടുന്ന ജ്യൂസുകള്‍ ഒട്ടും വിശ്വസിക്കാന്‍ പറ്റാതായിരിക്കുന്നു. പഴത്തില്‍, ഐസില്‍, മധുരിക്കാന്‍ ഒഴിക്കുന്ന ദ്രാവകത്തില്‍ ഒക്കെ നിസ്സാര ലാഭത്തിന് വേണ്ടി മായം ചേര്‍ക്കുന്നത് അപൂര്‍വമല്ല. അതുകൊണ്ടു തന്നെ പറ്റിയാല്‍ കൈയില്‍ വെള്ളം കരുതുന്നതാണ് ബുദ്ധി. കുപ്പി വെള്ളം ടാപ്പിലുള്ള വെള്ളത്തിലും നല്ലതാണെന്ന ഒരു വിശ്വാസം മാത്രമേ ഉള്ളൂ.

വസ്ത്ര ധാരണത്തില്‍ മാറ്റം: കേരളത്തിലെ പഴയ കാല വസ്ത്ര ധാരണം ചൂടിന് പറ്റിയതായിരുന്നു. പക്ഷെ ഇപ്പോഴത്തെ വസ്ത്രങ്ങള്‍, അത് പാന്റ്‌സ് ആണെങ്കിലും ചുരിദാര്‍ ആണെകിലും ഒക്കെ ശരീരത്തിലെ ചൂടിനെ പുറത്തു പോകാന്‍ അനുവദിക്കാത്തതാണ്. അതേ സമയം നമ്മുടെ സദാചാരബോധം ബര്‍മുഡയും ടി ഷര്‍ട്ടും ഇട്ടു നടക്കാന്‍ നമ്മളെ അനുവദിക്കുന്നുമില്ല. ഇത്തരം മൂഢ ആചാരങ്ങള്‍ മാറ്റാന്‍ ഇതൊരു നല്ല സമയം ആണ്. ആദ്യം വീട്ടില്‍ പിന്നെ പുറത്ത് ചൂടിനിണങ്ങിയ വസ്ത്രങ്ങള്‍ ധരിക്കൂ. മറ്റുള്ളവര്‍ എന്ത് 'ധരിക്കും' എന്നതിനെ പറ്റി ആവലാതി പെടാതിരിക്കൂ.

ചൂടുകാലം കഴിയുന്നതിന് മുന്‍പ് വീണ്ടും കാണാം. തല്ക്കാലം സുരക്ഷിതരായിരിക്കുക.

മുരളി തുമ്മാരുകുടി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago