ബിവറേജസ് ഔട്ട്ലറ്റ് മാറ്റിസ്ഥാപിക്കാന്‍ കൗണ്‍സിലില്‍ പ്രമേയം
തിരൂര്‍: തിരൂര്‍ കെ.ജി പടിയിലെ ബിവറേജസ് ഔട്ട്ലെറ്റിലെ തിരക്കും സംഘര്‍ഷവും പ്രദേശത്തെ ഗതാഗതകുരുക്കും ദുരിതമായതു കണക്കിലെടുത്ത് സ്ഥാപനം മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് തിരൂര്‍ നഗസഭാ കൗണ്‍സിലില്‍ പ്രമേയം.
മുപ്പത്തിമൂന്നാം വാര്‍ഡ് കൗണ്‍സിലറായ വേണുഗോപാല്‍ കൊണ്ടുവന്ന പ്രമേയം കൗണ്‍സില്‍ ചര്‍ച്ച ചെയ്ത് അംഗീകരിച്ചു. സുപ്രിം കോടതി വിധിയെ തുടര്‍ന്ന് ജില്ലയിലെ ദേശീയ- സംസ്ഥാന പാതയോരങ്ങളിലെ വിദേശ മദ്യശാലകളെല്ലാം അടച്ചുപൂട്ടിയിരുന്നു. എന്നാല്‍ റോഡ് സംബന്ധിച്ച് സര്‍ക്കാര്‍ രേഖകളിലുള്ള സാങ്കേതികത്വം കാരണം തിരൂരിലെ വിദേശ മദ്യവില്‍പ്പനശാല മാത്രം പൂട്ടിയില്ല. ഇതേത്തുടര്‍ന്ന് ദിനംപ്രതി നൂറഅുകണക്കിനാളുകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇവിടെയെത്തുന്നത്.
തിരൂര്‍ - ചമ്രവട്ടം പാതയോരത്താണ് മദ്യശാലയെന്നതിനാല് പ്രദേശത്ത് ഗതാഗതകുരുക്കും പതിവാണ്. പരിസരത്തെ സ്ഥാപനങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും തിക്കും തിരക്കും സംഘര്‍ഷവും ബുദ്ധിമുട്ടായിട്ടുണ്ട്.
ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് മദ്യശാല ആളൊഴിഞ്ഞ പ്രദേശത്തേക്ക് മാറ്റിസ്ഥാപിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് തിരൂര്‍ നഗരസഭ പ്രമേയം പാസാക്കിയത്. ഇതിന് പുറമെ നഗരസഭയില്‍ ശുചീകരണ പ്രവൃത്തിക്കാവശ്യമായ കവേര്‍ഡ് മിനി ടിപ്പര്‍ ലോറി സര്‍ക്കാര്‍ അനുമതിയക്ക് വിധേയമായി വാങ്ങാനും മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവൃത്തികള്‍ സമയബന്ധിതമായി തുടങ്ങാനും യോഗത്തില്‍ തീരുമാനമായി.
വിധവാ പെന്ഷന് അപേക്ഷിച്ച 20 പേര്‍ക്ക് പെന്ഷന് അനുവദിക്കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."