HOME
DETAILS
MAL
അടച്ചുപൂട്ടിയ ബാര്‍ തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു
backup
April 18 2017 | 23:04 PM
എടപ്പാള്‍: സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അടച്ചുപൂട്ടിയ പൊന്നാനി റോഡിലെ ബിയര്‍ പാര്‍ലര്‍ കഴിഞ്ഞ ദിവസം മുതല്‍ തുറന്നു പ്രവര്‍ത്തനമാരഭിച്ചു.
സംസ്ഥാനപാതയോരത്തുനിന്നു നിശ്ചിത അകലത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകളും ബിയര്‍ വൈന്‍ പാര്‍ലറുകളുമാണ് സുപ്രീം കോടതി വിധിയെ തുടര്‍ന്ന് അടച്ചിരുന്നത്.
എന്നാല്‍ തൃശൂര്‍ കുറ്റിപ്പുറം സംസ്ഥാനപാതയില്‍ നിന്നും കോടതി നിര്‍ദേശിച്ച ദൂരത്തിലല്ല ബിയര്‍ പാര്‍ലര്‍ സ്ഥിതി ചെയ്യുന്നതെന്ന കാരണത്താലാണ് പാര്‍ലര്‍ വീണ്ടും തുറന്നത്. തുറക്കുന്നതിന്റെ ഭാഗമായി ബിയര്‍ പാര്‍ലറിന് സമീപത്തുണ്ടണ്ടായിരുന്ന ഒരു വഴി കഴിഞ്ഞ ദിവസം പൂര്‍ണമായും അടച്ചു.
തൊട്ടടുത്ത വഴിയിലൂടെ മാത്രമാണ് ഇപ്പോള്‍ പ്രവേശനം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."