HOME
DETAILS

ഒരാള്‍ക്ക് 25 കോടി, 10 കോടി മുന്‍കൂര്‍ നല്‍കും; രാജസ്ഥാനില്‍ എം.എല്‍.എമാര്‍ക്ക് ബി.ജെ.പി വിലയിട്ടതിങ്ങനെ

  
backup
June 11 2020 | 15:06 PM

rajastan-congress-bjp-61651

 

ജയ്പൂര്‍: രാജസ്ഥാനിലും കുതിരക്കച്ചവടത്തിനു ബി.ജെ.പി ശ്രമിക്കുന്നെന്ന ആരോപണം ശരിവച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട്. പാര്‍ട്ടിയുടെ ചില എം.എല്‍.എമാരെ ബി.ജെ.പി സമീപിച്ചിട്ടുണ്ടെന്നു വ്യക്തമാക്കിയ അദ്ദേഹം, 25 കോടി രൂപയാണ് അവര്‍ക്കു വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും വ്യക്തമാക്കി. ഇതില്‍ പത്തു കോടി രൂപ മുന്‍കൂറായി നല്‍കാമെന്നും പറഞ്ഞു. എന്നാല്‍, തങ്ങളുടെ എം.എല്‍.എമാര്‍ ഇതില്‍ വീഴില്ലെന്ന് ഗെലോട്ട് പറഞ്ഞു.

മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവച്ചതില്‍ ഗൂഢാലോചനയുണ്ടെന്നും ഗെലോട്ട് ആരോപിച്ചു. ഗുജറാത്തിലും രാജസ്ഥാനിലും ബി.ജെ.പിയുടെ കുതിരക്കച്ചവടത്തിനു സാഹചര്യമൊരുക്കാനാണ് തെരഞ്ഞെടുപ്പ് നീട്ടിവച്ചത്. രാജസ്ഥാനില്‍ ബി.ജെ.പിയുടെ ശ്രമം അറിഞ്ഞതിനു പിന്നാലെ തങ്ങളുടെ 107 എം.എല്‍.എമാരെയും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന 12 എം.എല്‍.എമാരെയും കോണ്‍ഗ്രസ് സുരക്ഷിക കേന്ദ്രങ്ങളിലേക്കു മാറ്റിയിട്ടുണ്ട്. 200 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 72 എം.എല്‍.എമാരാണുള്ളത്.

എന്നാല്‍, ആരോപണം നിഷേധിച്ച് ബി.ജെ.പി രംഗത്തെത്തി. കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങള്‍ തങ്ങളുടെ മേല്‍ കെട്ടിവയ്‌ക്കേണ്ടെന്നും ആരോപണത്തിന് തെളിവുകള്‍ ഹാജരാക്കണമെന്നും ബി.ജെ.പി സംസ്ഥാന വക്താവ് മുകേഷ് പരീക് പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വംശഹത്യാ കൂട്ടക്കൊലകള്‍ക്ക് വര്‍ഷം തികയാനിരിക്കേ ഗസ്സയില്‍ പള്ളിക്ക് നേരെ ആക്രമണം; 18 ലേറെ മരണം

International
  •  2 months ago
No Image

ദുബൈ പൊലിസിന്റെ വാഹനനിരയിലേക്ക് ലൂസിഡ് എയർ ഗ്രാൻഡ് ടൂറിംഗ്

uae
  •  2 months ago
No Image

യുഎഇ; ഇന്ത്യൻ പാസ്പോർട്ട് സേവനങ്ങൾ അവതാളത്തിൽ; പാസ്പോർട്ട് സേവ പോർട്ടൽ തകരാറിൽ

uae
  •  2 months ago
No Image

ഡിജിപി പദവിയോ, അതോ രാഷ്ട്രീയ ലക്ഷ്യങ്ങളോ? ഡിജിപിയുടെ റിപ്പോര്‍ട്ടില്‍ എം.ആര്‍ അജിത് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകള്‍

Kerala
  •  2 months ago
No Image

പാല്‍ ഉത്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇനി ഒറ്റ പോര്‍ട്ടലിനു കീഴില്‍

Kerala
  •  2 months ago
No Image

ഹത്തയിൽ ടൂറിസം സീസൺ; സുരക്ഷാ മേഖലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

uae
  •  2 months ago
No Image

ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) അന്‍വറിന്റെ പുതിയ പാര്‍ട്ടി; പ്രഖ്യാപനം നാളെ മഞ്ചേരിയില്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago