ഭൂമി കൈമാറ്റ രജിസ്ട്രേഷന്: ബജറ്റ് നിര്‍ദേശം പിന്‍വലിക്കണമെന്ന്
അങ്കമാലി: കുടുംബാഗങ്ങള്‍ തമ്മിലുളള ഭൂമി കൈമാറ്റത്തിന് രജിസ്ട്രേഷന് ഫീസ് മൂന്ന് ശതമാനം വര്‍ധിപ്പിക്കുവാനുള്ള ബജറ്റ് നിര്‍ദേശം പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് അങ്കമാലി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
മാനദണ്ഡങ്ങള്‍ പാലിക്കാതെ അശാസ്ത്രീയമായി സ്ഥലവില നിശ്ചയിച്ചതു മൂലം പല സ്ഥലങ്ങളുടെയും വില യഥാര്‍ത്ഥ വിലയുടെ പല മടങ്ങ് കൂടുതലാണ്.
ഈ വിലയുടെ അടിസ്ഥാനത്തില്‍ ഭാഗാധാരങ്ങള്‍ രജിസ്ട്രര്‍ ചെയ്മ്പോള്‍ ഭീമമായ സഖ്യ ഫീസിനത്തില്‍ സര്‍ക്കാരിലേയ്ക്ക് അടക്കേണ്ടി വരും. കുടുംബങ്ങള്‍ തമ്മിലുള്ള ഭൂമി കൈമാറ്റത്തില്‍ രജിസ്ട്രേഷന് ഫീസ് അമിതമായി കൂട്ടിയതു മൂലം മക്കള്‍ക്ക് വീട് വെയ്ക്കുന്നതിന് രജിസ്ട്ര4 ചെയ്ത് നല്‍കുന്നതിനോ പെണ്മക്കളുടെ വിവാഹാവശ്യങ്ങള്‍ക്ക് ഭൂമി കൈമാറ്റം ചെയ്യുവാനോ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. സാധാരണ കാരുടെ സ്വപ്നങ്ങള്‍ക്ക് വിലങ്ങുതടിയായ ഈ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രിയ്ക്കും ധനമന്ത്രിയ്ക്കും കോണ്‍ഗ്രസ് അങ്കമാലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിവേദനം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."