മുഹമ്മദ് അസ്‌വാന് ജീവിക്കണം
ചങ്ങരംകുളം: ചിയ്യാനൂര്‍ സ്വദേശി കോയാലിപറമ്പില്‍ അബ്ബാസിന്റെ മകന്‍ മുഹമ്മദ് അസ്‌വാന്‍ (നാല്) മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് സഹായം തേടുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ ചികിത്സക്കൊടുവില്‍ കഴിഞ്ഞ ദിവസം ലഭിച്ച മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം മുഹമ്മദ് അസ്‌വാനെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി വെല്ലൂരിലേക്ക് കൊണ്ടുപോകാനാണ് നിര്‍ദേശം ലഭിച്ചിട്ടുള്ളത്.
ഈ ശസ്ത്രക്രിയക്ക് 40 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അസ്‌വാന്റെ ഇരട്ട സഹോദരന്റെ മജ്ജ യോജിക്കുകയാണെങ്കില്‍ 20 ലക്ഷം രൂപയിലേക്ക് ചെലവ് കുറയുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ശസ്ത്രക്രിയക്കായി ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. വളരേയധികം സാമ്പത്തിക പരാധീനതകളുള്ള ഈ കുടുംബം നിലവില്‍ നാട്ടുകാരുടേയും പള്ളികമ്മിറ്റിയുടേയും സഹായത്തിലാണ് കഴിഞ്ഞുവരുന്നത്.
ഈ കുടുംബത്തിനെ സഹായിക്കുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തില്‍ ചിയ്യാനൂര്‍ കേന്ദ്രമായി ഷാനവാസ് വട്ടത്തൂര്‍ ചെയര്‍മാനായും വാര്‍ഡ് മെമ്പര്‍ കെ.എം ഹാരീസ് കണ്‍വീനറായും സുധീര്‍ ചെമ്പേത്ത് ട്രഷററായുമുള്ള കമ്മിറ്റിക്ക് രൂപം നല്‍കുകയും ഈ കമ്മിറ്റിയുടെ പേരില്‍ കനറാ ബാങ്ക് ചങ്ങരംകുളം ബ്രാഞ്ചില്‍ 3744101001773. ശളരെ രീറല ഇചഞആ 0003744 എന്ന അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ ഷാനവാസ് വട്ടത്തുര്‍, കെ.എം ഹാരിസ്, കെ.വി.എ കാദര്‍, കെ.പി ഹമീദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."