HOME
DETAILS

സമൂഹത്തില്‍ വിദ്വേഷത്തിന്റെ വിത്ത് വിതയ്ക്കരുതെന്ന അപേക്ഷയുമായി നിവേദിതയുടെ പിതാവ്, മകള്‍ ലൗ ജിഹാദിന്റെ ഇരയല്ല

  
backup
June 12 2020 | 02:06 AM

%e0%b4%b8%e0%b4%ae%e0%b5%82%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%b5%e0%b5%87%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf
 
 
 
കൊച്ചി:വാഹനാപകടത്തില്‍ മരണപ്പെട്ട തന്റെ മകള്‍ നിവേദിത അറക്കല്‍ എന്ന ഫാത്തിമ ലൗ ജിഹാദിന്റെ ഇരയല്ലെന്ന് പിതാവ് ഷാജി ജോസഫ് അറയ്ക്കല്‍. മതവ്യത്യാസങ്ങളുടെ പേരില്‍ ഇത്തരത്തില്‍ ഊഹാപോഹങ്ങള്‍ എഴുതി പ്രചരിപ്പിച്ച് സമൂഹത്തില്‍ വിദ്വേഷത്തിന്റെ വിത്ത് വിതയ്ക്കരുതെന്നും ഷാജി ജോസഫ് ഫേസ് ബുക്കിലൂടെ അപേക്ഷിച്ചു. എഴുതാനുള്ള ഒരു മനസികാവസ്ഥയിലല്ല താനെന്നും എന്നാല്‍ മകളുടെ വിവാഹത്തെക്കുറിച്ചും ഭര്‍ത്താവിന്റെ വീട്ടുകാരെക്കുറിച്ചും സാമൂഹ്യമാധ്യമങ്ങളില്‍  ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കായാണ് താന്‍ കുറിക്കുന്നതെന്നും അദ്ദേഹം പറയുന്നു.ഒരേ കാംപസില്‍ പഠിച്ചുകൊണ്ടിരിക്കെ, അമീന്‍ എന്ന യുവാവുമായി പ്രണയത്തിലാകുകയും നിയമപരമായി വിവാഹം രജിസ്റ്റര്‍ ചെയ്തു പരസ്പര സ്‌നേഹത്തിലും സന്തോഷത്തിലും കുടുംബാംഗങ്ങളോടൊപ്പം ജീവിച്ചുപോരുകയുമായിരുന്നു അവള്‍. 'മത മൗലിക വാദമൊന്നുമില്ലാത്ത, വ്യക്തിസ്വാതന്ത്ര്യത്തെ ഒരുതരി പോലും മുറിപ്പെടുത്തിയിട്ടില്ലാത്ത വളരെ സ്‌നേഹസമ്പന്നരായ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളുമടക്കം അംഗങ്ങള്‍ അധികമുള്ള മലപ്പുറത്തെ ഒരു മുസ്‌ലിം കുടുംബമാണ് എന്റെ മകളുടെ ഭര്‍ത്താവായ അമീനിന്റേത്. എന്റെ മകള്‍ ഫോണിലൂടെ എല്ലാ ദിവസവും ഞങ്ങളോടു പറഞ്ഞതും ഞങ്ങള്‍ നേരിട്ടറിഞ്ഞതുമനുസരിച്ചു അവളെ അവര്‍ ഏറെ കരുതലോടെയും സ്‌നേഹത്തോടെയുമാണ് കണ്ടിരുന്നത്.' അവളുടെ അടുത്ത സുഹൃത്തുക്കള്‍ക്കും ഈ യാഥാര്‍ഥ്യങ്ങള്‍ അറിവുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ ഇടവക സെമിത്തേരിയില്‍ അവളെ അടക്കം ചെയ്യാന്‍ അവളുടെ മൃതശരീരം വിട്ടുതന്നതുതന്നെ അമീന്റെ കുടുംബത്തിന്റെ ഹൃദയവിശാലതയെ തുറന്നുകാട്ടുന്നതാണെന്നും അദ്ദേഹം കുറിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് പെരുമ്പിലാവില്‍ വച്ച് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിവേദിത എന്ന ഫാത്തിമ മരിച്ചത്. അപകടവാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ നിവേദിത ലൗ ജിഹാദിന്റെ ഇരയാണ് എന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി വ്യാപകമായ പ്രചാരണം നടന്നിരുന്നു.
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  13 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  14 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  14 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  14 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  15 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  15 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  15 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  15 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  15 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  16 hours ago