വലിയപറമ്പ പഞ്ചായത്തില്‍ ലീഗ്-കോണ്‍ഗ്രസ് ഭിന്നത രൂക്ഷമാകുന്നു
തൃക്കരിപ്പൂര്‍: വലിയപറമ്പ പഞ്ചായത്തില്‍ ലീഗ് കോണ്‍ഗ്രസ് ഭിന്നത രൂക്ഷമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മുസ്‌ലിം ലീഗ് നേതാവുമായ എം.ടി അബ്ദുല്‍ ജബ്ബാറിനെതിരേയാണ് കോണ്‍ഗ്രസ് രംഗത്തുവന്നത്. പി.എം.ജി.എസ് വൈ പദ്ധതിയില്‍ അനുവദിച്ച റോഡ് നിര്‍മാണം നിര്‍ത്തിവച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി തിങ്കളാഴ്ച റോഡ് ഉപരോധിച്ചിരുന്നു. ഉപരോധം അനവസരത്തിലുള്ളതാണെന്നും റോഡ് നിര്‍മാണം പുനരാരംഭിക്കാനുള്ള സംവിധാനം ഒരുക്കാനും പഞ്ചായത്ത് പ്രസിഡന്റ് എം.ടി അബ്ദുല്‍ ജബ്ബാര്‍ എം.എല്‍.എ, എം.പി എന്നിവരുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ശരിയായി വരുന്ന അവസരത്തില്‍ റോഡ് ഉപരോധം ശരിയായില്ലെന്നു പ്രസിഡന്റ് എം.ടി അബ്ദുല്‍ ജബ്ബാര്‍ പ്രസ്താവന നടത്തിയിരുന്നു.
ഇതിനെതിരേ കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് എം.ടി അബ്ദുല്‍ ജബ്ബാറിനെ വിമര്‍ശിക്കുകയും യു.ഡി.എഫ് സംവിധാനത്തെ ബലികഴിച്ച് സി.പി.എമ്മിനും ബി.ജെ.പിക്കും അനുകൂലമായ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നതായും ആരോപിച്ചിരുന്നു.
യു.ഡി.എഫ് സംവിധാനത്തിലാണ് ജബ്ബാര്‍ പഞ്ചായത്ത് പ്രസിഡന്റായതെന്നും യു.ഡി.എഫിന്റെ താല്‍പര്യങ്ങളെ ബലികഴിച്ച പ്രസിഡന്റിനെ പുറത്താക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, കോണ്‍ഗ്രസ് വലിയപറമ്പ മണ്ഡലം കമ്മിറ്റി നടത്തിയ റോഡ് ഉപരോധത്തിനെതിരേ വലിയപറമ്പ പഞ്ചായത്ത് പ്രസിഡന്റ് എം.ടി അബ്ദുല്‍ ജബ്ബാര്‍ നടത്തിയ പ്രസ്താവന പാര്‍ട്ടിയോട് ആലോചിച്ചും പാര്‍ട്ടിയുടെ അനുവാദത്തോടും കൂടിയാണെന്ന് വലിയപറമ്പ പഞ്ചായത്ത് ലീഗ് പ്രസിഡന്റ് എന്‍.കെ ഹമീദ് ഹാജി അറിയിച്ചു. ഉപരോധ സമരം നടത്തുന്നതിന് മുന്‍പായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനോടോ യു.ഡി.എഫ് ചെയര്‍മാനോടോ ചര്‍ച്ച ചെയ്തില്ല.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റും യു.ഡി.എഫ് ചെയര്‍മാനെന്ന നിലയില്‍ താനും പി കരുണാകരന്‍ എം.പി, എം രാജഗോപാലന്‍ എം.എല്‍.എ എന്നിവരുമായി ബന്ധപ്പെട്ട് റോഡ് പ്രവൃത്തി തുടങ്ങാനുള്ള എല്ലാ ശ്രമവും നടത്തി അത് വിജയത്തോടടുക്കുമ്പോള്‍ ഉപരോധ സമരം നടത്തിയത് അനവസരത്തിലാണെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായമെന്ന് എന്‍.കെ ഹമീദ് ഹാജി അറിയിച്ചു.
കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവ് കിട്ടുന്ന സന്ദര്‍ഭങ്ങളിലൊക്കെ പഞ്ചായത്ത് ഭരണത്തെയും പ്രസിഡന്റിനെയും വ്യക്തിപരമായും അപഹസിക്കുന്നത് അവസാനിപ്പിക്കാനുള്ള നടപടിയാണ് കോണ്‍ഗ്രസ് നേതൃത്വം എടുക്കേണ്ടതെന്നും എങ്കില്‍ മാത്രമേ മുന്നണി ബന്ധത്തിന് പ്രസക്തിയുള്ളൂവെന്നും ഹമീദ് ഹാജി പറഞ്ഞു.
പഞ്ചായത്തിന്റെ എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും സഹകരിപ്പിച്ച് മുന്നോട്ടു പോകണമെന്നതാണ് ലീഗിന്റെ നയമെന്നും ലീഗ് പ്രസിഡന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."