HOME
DETAILS

വിദ്യാര്‍ഥികള്‍ കൊഴിയുന്നു; സഊദിയില്‍ സ്വകാര്യ സ്‌കൂളുകള്‍ പ്രതിസന്ധിയില്‍, ഫീസ് ഉയര്‍ത്തിയേക്കും

  
backup
July 04 2018 | 07:07 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%af%e0%b5%81%e0%b4%a8

ജിദ്ദ:  സഊദിയില്‍ വിദേശ വിദ്യാര്‍ഥികളുടെ വന്‍തോതിതിലുള്ള കൊഴിഞ്ഞുപോക്കു മൂലം സ്വകാര്യ സ്‌കൂളുകള്‍ വന്‍ പ്രതിസന്ധിയില്‍. അടുത്ത ആധ്യായ വര്‍ഷം മുതല്‍ ട്യൂഷന്‍ ഫീസ് ഉയര്‍ത്തി പ്രതിസന്ധിയെ മറികടക്കാനുള്ള ശ്രമത്തിലാണ് സ്‌കൂള്‍ അധികൃതര്‍. വരുമാനം കുറഞ്ഞ പശ്ചാത്തലത്തില്‍ അധ്യാപകര്‍ക്ക് വേതനം വിതരണം ചെയ്യാന്‍ സ്‌കൂളുകള്‍ക്ക് സാധിക്കുന്നില്ല. ഇതേ തുടര്‍ന്നാണ് ഫീസ് ഉയര്‍ത്തുന്നതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം.

ചില സ്വകാര്യ സ്‌കൂളുകളില്‍ നിന്ന് ഇതിനകം 70 ശതമാനം വരെ വിദേശ വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോയിട്ടുണ്ട്. നിലവാരത്തിനനുസരിച്ച് 7000 റിയാല്‍ മുതല്‍ 35000 റിയാല്‍ വരെയാണ് സ്‌കൂള്‍ ട്യൂഷന്‍ ഫീസ് ആയി നിലവില്‍ ഈടാക്കുന്നത്. അതേ സമയം നിലവിലെ സഹാചര്യത്തില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തിലുണ്ടാകുന്ന വന്‍ കുറവ് ട്യൂഷന്‍ ഫീസ് ഇനിയും ഉയര്‍ത്തുന്നതിന് ചില സ്‌കൂളുകളെ നിര്‍ബന്ധിതമാക്കും. അതേസമയം,  ചില സ്വകാര്യ സ്‌കൂളുകള്‍ പരസ്പരം ലയിക്കുന്നതിന് ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്.

വിദേശ വിദ്യാര്‍ഥികള്‍ വലിയ തോതില്‍ കൊഴി്ഞ്ഞുപോയതിനാല്‍ ചില സ്‌കൂളുകള്‍ ഇതിനകം തന്നെ പ്രവര്‍ത്തനം നിര്‍ത്തിയിട്ടുണ്ടെന്ന് ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സിലെ സ്വകാര്യ സ്‌കൂള്‍ കമ്മിറ്റി അംഗം ഡോ. സുഹൈര്‍ ഗുനൈം പറഞ്ഞു. രൂക്ഷമായ പ്രതിസന്ധിയാണ് സ്വകാര്യ സ്‌കൂളുകള്‍ നേരിടുന്നത്. ഈ പശ്ചാത്തലത്തില്‍ സ്വകാര്യ സ്‌കൂളുകളിലെ സഊദി അധ്യാപകരുടെ വേതനം വിഹിതം തൊഴില്‍ സാമൂഹിത വികസന മന്ത്രാലയം വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സഊദിയില്‍ 3583 സ്വകാര്യ സ്‌കൂളുകളാണുള്ളത്. ഇവയില്‍ ആകെ 5,76,000 വിദ്യാര്‍ഥികളും 51,515 അധ്യാപകരുമുണ്ട്. സ്വകാര്യ സ്‌കൂളിലെ അധ്യാപകരില്‍ 20മുതല്‍ 35 ശതമാനം വരെ സഊദികളാണ്.



ഇന്ത്യന്‍ എംബസി സ്‌കൂളില്‍ അധ്യാപകരെ കൂട്ടത്തോടെ പിരിച്ചു വിടുന്നു

ജിദ്ദ: റിയാദ് ഇന്ത്യന്‍ എംബസി സ്‌കൂളില്‍ അധ്യാപകരെ കൂട്ടത്തോടെ പിരിച്ചു വിടുന്നു. കുട്ടികള്‍ കുറഞ്ഞതോടെയുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് മാനേജ്‌മെന്റ് നടപടി. അധ്യാപകരെ പിരിച്ചു വിടുമ്പോള്‍ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.

രാജ്യത്ത് വിദേശികളുടെ ലെവി ഇരട്ടിച്ചതോടെ പ്രവാസികള്‍ കുട്ടികളെ നാട്ടിലെ സ്‌കൂളുകളിലേക്ക് മാറ്റി ചേര്‍ക്കുന്നുണ്ട്. ഇതോടെ നേരത്തെ 11000 കുട്ടികളുണ്ടായിരുന്നിടത്ത് 6800 ആയി ചുരുങ്ങി. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശം മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണം: കെസുധാകരന്‍

Kerala
  •  2 months ago
No Image

ചോറ്റാനിക്കരയില്‍ അധ്യാപക ദമ്പതികളും 2 മക്കളും മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

Kerala
  •  2 months ago
No Image

വീല്‍ച്ചെയറിലെ അനീതിയുടെ രൂപം 'അണ്ഡാ സെല്ല് മേം ദസ് സാല്‍'

National
  •  2 months ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കുരുതി; അല്‍ അഖ്‌സ ആശുപത്രിയിലെ അഭയാര്‍ഥി ടെന്റുകള്‍ക്ക് നേരെ ഷെല്ലാക്രമണം ആളിപ്പടര്‍ന്ന് തീ

International
  •  2 months ago
No Image

'ശബരിമല തീര്‍ഥാടനം അലങ്കോലപ്പെടുത്തരുത്'; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

Kerala
  •  2 months ago
No Image

'ഒരിക്കല്‍ കൈ പൊള്ളിയിട്ടും പഠിച്ചില്ല'; ശബരിമലയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

Kerala
  •  2 months ago
No Image

മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ അന്വേഷണമില്ല; നടിയുടെ ഉപഹരജി തള്ളി ഹൈക്കോടതി

Kerala
  •  2 months ago
No Image

മുംബൈ-ന്യൂയോര്‍ക്ക് എയര്‍ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തര ലാന്‍ഡിങ്

National
  •  2 months ago
No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago