ഒരുമനയൂരില്‍ വീട്ടമ്മക്ക് സൂര്യാതപമേറ്റു
ചാവക്കാട്: ഒരുമനയൂരില്‍ വീട്ടമ്മക്ക് സൂര്യാതപമേറ്റു.
ഒരുമനയൂര്‍ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ മുനക്കകടവ് പൂവ്വന്തറ വീട്ടില്‍ സുരന്റെ ഭാര്യ ഇന്ദിരയുടെ (40)രണ്ടു കൈകളിലും കഴുത്തിലുമാണ് പൊള്ളലേറ്റത്.
ബുധനാഴ്ച ഉച്ചക്ക് 12ഓടെയാണ് സംഭവം.
പൈപ്പ് ലൈനില്‍നിന്ന് വെള്ളമെടുക്കാനായി പൈപ്പിനരികെ കാത്തുനിന്നിരുന്നു. പിന്നീട് വീടിനകത്തു കയറിയപ്പോഴാണ് ശരീരത്തില്‍ പൊള്ളല്‍ അനുഭവപ്പെട്ടത്.
ഒരുമനയൂര്‍ മുത്തംമാവിലെ ആരോഗ്യ കേന്ദ്രത്തിലെത്തി പ്രാഥമിക ചികിത്സ തേടി.
സൂര്യാതപത്തെ തുടര്‍ന്നാണ് പൊള്ളലേറ്റിട്ടുള്ളതെന്നും എന്നാല്‍ ഗുരുതരമല്ലാത്ത പൊള്ളലാണെന്നും ആരോഗ്യം കേന്ദ്രം അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ബ്ലാങ്ങാട് ബീച്ചിന് സമീപം സ്‌കൂളില്‍നിന്ന് പരീക്ഷ കഴിഞ്ഞ് മടങ്ങിയ ആറുവയസുകാരനും പുന്നയൂര്‍ക്കുളത്ത് ചമ്മണ്ണൂരില്‍ കെട്ടിട നിര്‍മാണ തൊഴിലാളിക്കും സൂര്യാതപത്തെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സ തേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."