ക്രീസ് വിടാതെ വംശീയ അധിക്ഷേപം
യു.എസില്‍ പൊലിസിന്റെ ക്രൂര പീഡനത്തിനൊടുവില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടതിനു പിന്നാലെ ലോകത്തെങ്ങും വംശീയാധിക്ഷേപങ്ങളള്‍ക്കെതിരേയുള്ള പ്രതിഷേധം അലയടിക്കാന്‍ തുടങ്ങി. കൊവിഡ് അമേരിക്കയെ കീഴടക്കിയതിനേക്കാള്‍ ഒരു പടി മേലെയായിരുന്നു പ്രതിഷേധാഗ്നി.
പലയിടത്തും കൊവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ജനം പുറത്തേക്കിറങ്ങി. അവര്‍ക്കറിയമായിരുന്നു കൊവിഡെന്ന മഹാമരിയെക്കാള്‍ അപകടം പിടിച്ചതാണ് മനുഷ്യമനസ്സിലെ വംശീയവെറിയെന്ന്. അമേരിക്ക പോലെയുള്ള ഒരു രാജ്യത്ത്തിന് വേറെ വിശദീകരണങ്ങള്‍ വേണ്ട.
ജോര്‍ജ് ഫ്‌ളോയിഡിന്റെ സംഭവത്തിന് പിന്നാലെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി വംശീയ അധിക്ഷേപം നേരിട്ടതിന്റെ ദുരനുഭവ കഥകളുമായി നിരവധി പേര്‍ രംഗത്തെത്തി.ക്രിക്കറ്റ് ക്രീസിലെ വംശീയാധിക്ഷേപത്തിന്റെ പൊള്ളുന്ന കഥയുമായി രംഗത്തെത്തിയിരിക്കുകയാണ്
വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരം ഡാരന്‍ സാമി. ഇന്ത്യന്‍ താരങ്ങളില്‍ നിന്നാണ് അത്തരത്തില്‍ ഒരു ദുരനുഭവം ഉണ്ടായതെന്നറിയുമ്പോഴാണ് വിഷയത്തിന്റെ ഗൗരവം കൂടുന്നത്.
2008ല്‍ മങ്കി ഗേറ്റ്, 2020ല്‍ കാലു
ഐ.പി.എല്‍ ഇന്ത്യയില്‍ കുട്ടി ക്രിക്കറ്റിന് പുതിയ മാനങ്ങള്‍ നല്‍കിയ ഗെയിം. കരീബിയന്‍ താരങ്ങളില്ലാത്ത ഒരു ഐ.പി.എല്‍ ടീം ചിന്തിക്കാനേ സാീധിക്കില്ല. ക്രിസ് ഗെയില്‍, കീറോണ്‍ പൊള്ളാര്‍ഡ്, ഡാരന്‍ സാമി, ബ്രാവോ, റസ്സല്‍, സുനില്‍ നരൈന്‍ തുടങ്ങി ഒരുപിടി മികച്ച താരങ്ങളുടെ നീണ്ട നിര തന്നെ ഐ.പി.എല്ലില്‍ കളിക്കുന്നു.
ഓരോ ടീമിലും നിര്‍ണായകമായ സാന്നിധ്യമാണിവര്‍. ടീമിനുവേണ്ടി മൈതാനത്ത് കളംനിറഞ്ഞ് വിയര്‍പ്പൊഴുകി കളിക്കുന്ന ഇവര്‍ക്ക് ഇന്ത്യന്‍ ആരാധകരുടെ മനസ്സിലും വലിയ സ്ഥാനമാണുള്ളത്.
എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്കുമുന്നേ വെസ്റ്റ് ഇന്‍ഡീസ് മുന്‍ ക്യാപ്റ്റന്‍ ഡാരന്‍ സമി വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഇന്ത്യക്കാകെ നാണക്കേടായി മാറിയിരിക്കുകയാണ്. താനും വംശീയ അധിക്ഷേപത്തിന്റെ ഇരയാണെന്നാണ് സമി പറഞ്ഞത്.
2013-2014 വര്‍ഷത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടി കളിക്കുമ്പോള്‍ സഹതാരങ്ങള്‍ തന്നെ കാലൂവെന്ന് വിളിച്ചുവെന്നും ആ സമയത്ത് താനത് വളരെ ആസ്വദിച്ചുവെന്നും വളരെ കരുത്തനെന്നാണ് ആ വാക്കിനര്‍ഥംമെന്നാണ് താന്‍ വിശ്വസിച്ചതെന്നും സമി പറഞ്ഞു.
എന്നാല്‍ ഈയിടെ ഒരു ടി.വി ഷോ കണ്ടപ്പോഴാണ് ആ വാക്കിന്റെ യഥാര്‍ഥ അര്‍ഥം മനസ്സിലായതെന്നും. അതിനു ശേഷം വളരെ ദുഃഖിതനായെന്നും. തന്നെ ആ പേരു വിളിച്ചു കളിയാക്കിയ മുഴുവന്‍ പേര്‍ക്കും താന്‍ മെസേജ് അയച്ചിട്ടുണ്ടെന്നും മെസേജ് അയച്ചവര്‍ തിരിച്ചുവിളിച്ച് മാപ്പ് പറയണമെന്നും അല്ലെങ്കില്‍ കളിയാക്കിയ മുഴുവന്‍ പേരെയും വെളിപ്പെടുത്തുമെന്നും സമി ഇന്‍സ്റ്റയില്‍ കുറിച്ചു
എന്താണ് കാലു
കാലാ എന്ന ഹിന്ദി വാക്കിനോട് ഏറേ ചേര്‍ന്നു നില്‍ക്കുന്ന വാക്കാണ് കാലൂ. കറുപ്പ് എന്നാണ് ഹിന്ദിയില്‍ കാലാ എന്ന വാക്കിന്റെ അര്‍ഥം. ഉത്തരേന്ത്യയില്‍ പ്രചാരമുള്ള വാക്കാണ് കാലൂ. കറുത്ത വര്‍ഗക്കാരെ കളിയാക്കാന്‍ ഉപയോഗിക്കുന്ന വാക്കാണിത്.
ഇഷാന്ത് ക്ലീന്‍ ബൗള്‍ഡ്
ഈ വിവാദം കത്തിനില്‍ക്കുന്നതിനിടെ ഇന്ത്യന്‍ പേസ് ബൗളര്‍ ഇഷാന്ത് ശര്‍മയുടെ മുന്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റ ഏറെ വിവാദമായി. ഇഷാന്ത് പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയില്‍ ഡാരന്‍ സമിയെ കാലു എന്ന് വിശേഷിപ്പിച്ചത് സമി വംശീയാധിക്ഷേപം നേരിട്ടുവെന്നതിലേക്ക് വെളിച്ചം വീശി.
ഇന്ത്യന്‍ക്രിക്കറ്റ് ഇതിനു മുന്‍പും വംശീയ അധിക്ഷേപ വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്. അതില്‍ ഏറ്റവും വിവാദമായതും മാധ്യമ ശ്രദ്ധനേടിയതും സൈമണ്‍സിനെതിരേയുള്ള ഹര്‍ഭജന്റെ മങ്കിഗേറ്റ് വിവാദമായിരുന്നു
മങ്കാദിങ്ങിനെക്കാള്‍ നാണക്കേടായ മങ്കി ഗേറ്റ്
2007-2008ലെ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി. ഈ പരമ്പരയിലാണ് ഇന്ത്യക്ക് ആകെ നാണക്കേടായ സംഭവ വികാസങ്ങള്‍ അരങ്ങേറിയത്. സിഡ്‌നിയിലെ രണ്ടാം ടെസ്റ്റ് മത്സരം. ആസ്‌ത്രേലിയ ഉയര്‍ത്തിയ 463 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 7ന് 345 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ സച്ചിന് കൂട്ടായി ഹര്‍ഭജനെത്തി.
മികച്ച ഫോമിലായിരുന്ന ഭാജി സച്ചിനുമായി ചേര്‍ന്ന് 100 റണ്‍സിന്റെ എട്ടാം വിക്കറ്റ് പാര്‍ട്ട്‌നര്‍ഷിപ്പ് നേടി. ഇതിനിടെ ഭാജിയ സ്ലെഡ്ജ് ചെയ്യാനെത്തിയ സൈമണ്‍സിനെ അതേ നാണയത്തില്‍ ഭാജിയും തിരിച്ചു കൊടുത്തു. തന്നെ മങ്കിഗേറ്റെന്ന് ഹര്‍ഭജന്‍ വിളിച്ചെന്നു പറഞ്ഞ് സൈമണ്‍സും ആസ്‌ത്രേലിയന്‍ ടീമും പരാതിയുമായി രംഗത്തെത്തി.
കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് ഹര്‍ഭജനെ മൂന്ന് കളിയില്‍നിന്നും മാച്ച് റഫറി വിലക്കി. എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ടീം പരമ്പരയില്‍നിന്നും വിട്ടു നില്‍ക്കുമെന്ന പ്രഖ്യാപിക്കുകയും ഒടുവില്‍ ബി.സി.സി.ഐ ഇടപെടുകയും ചെയ്തു.
ഹിയറിങ്ങില്‍ ഹര്‍ഭജനെതിരേയുള്ള ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിയാത്തതിനാല്‍ വിലക്ക് പിന്‍വലിച്ചു. കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് 50 ശതമാനം മാച്ച് ഫീ നല്‍കേണ്ടി വന്നു. വിലക്കില്‍നിന്ന്
ഹര്‍ഭജന്‍ രക്ഷപ്പെട്ടെങ്കിലും മങ്കി ഗേറ്റ് വിവാദം ഇന്ത്യന്‍ ടീമിന് മേലുള്ള വലിയ കരിനിഴല്‍ തന്നെയാണ്.
വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യന്‍ താരങ്ങള്‍ക്കെതിരേ വംശീയധിക്ഷേപ ആരോപണങ്ങള്‍ വീണ്ടും തെളിയുമ്പോള്‍ അത് ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് കൂടി വിരല്‍ ചൂണ്ടുന്നു. ദക്ഷിണേന്ത്യന്‍ താരങ്ങള്‍ പലപ്പോഴും കളിയാക്കപ്പെടാറുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരങ്ങള്‍ സാക്ഷ്യപ്പെടുത്തിയ സ്ഥിതിക്ക് വിഷയം വളരെ ഗൗരവമേറിയതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."