എ.പി.എസ് വളപട്ടണം ഫുട്ബോള്‍: പറശ്ശിനി ബ്രദേഴ്സ് പറശ്ശിനിക്കടവ് ജേതാക്കള്‍
വളപട്ടണം: കണ്ണൂര്‍ സലീം സ്മാരക വിന്നേഴ്സ് സ്വര്‍ണക്കപ്പിനും പോണ്ടിച്ചേരി അഹമ്മദ് സ്മാരക റണ്ണേഴ്സ് സ്വര്‍ണക്കപ്പിനും അമ്പതിനായിരം രൂപ പ്രൈസ് മണിക്കും വേണ്ടിയുള്ള ആറാമത് എ.പി.എ
സ് അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിലെ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടിലൂടെ പറശ്ശിനി
ബ്രദേര്‍സ് പറശ്ശിനിക്കടവ് ചാംപ്യന്മാര്.
വളപട്ടണം പഞ്ചായത്ത് ഫ്ളഡ്ലിററ് സ്റ്റേഡിയത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ തുല്യ ശക്തികളായ ജെട്ടി ബ്രദേഴ്സ് അഴീക്കലും, പറശ്ശിനി ബ്രദേഴ്സ് പറശ്ശിനിക്കടവും കളി അവസാനിക്കുമ്പോള്‍ ഓരോ ഗോള്‍ നേടി ഇരുവരും സമനില പിടിച്ചതോടെയാണ് പെനാള്‍ട്ടി ഷൂട്ടൗട്ട് വേണ്ടി വന്നത്.
തുടര്‍ന്ന് ജെട്ടി ബ്രദേഴ്സ് അഴീക്കലിനെ 5-6 ന് പറശ്ശിനി ബ്രദേര്‍സ് തളക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ മികച്ച കളിക്കാരനായി മക്ക ഹൈപ്പര്‍ മാര്‍ക്കറ്റ് കളിക്കാരന് ഫയാസിനെ തിരഞ്ഞെടുത്തു.
സമാപന ചടങ്ങില്‍ ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ പി.എം ഫയാസ്, വളപട്ടണം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി അശ്റഫ്, ടി.പി ശഹീദ്, പി.എം മുജീബ്, എ.ടി മുഹമ്മദ് കുഞ്ഞ് ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ.വി ഷക്കീല്‍ ട്രോഫി വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."