'വോട്ട് നമ്മുടെ അവകാശം' അവബോധം സൃഷ്ടിക്കാന്‍ സാന്ബോട് ജനങ്ങള്‍ക്കിടയില്‍
തൃശൂര്‍: വോട്ട് നമ്മുടെ അവകാശമാണെന്നും വോട്ട് ചെയ്യേണ്ടത് നമ്മുടെ കടമയാണെന്നും ഓര്‍മിപ്പിച്ചുകൊണ്ട് സാന്ബോട് റോബോട്ട് ജനങ്ങള്‍ക്കിടയില്‍. സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പദ്ധതിയായ സ്വീപ്, മാതൃകാ പെരുമാറ്റച്ചട്ട നിരീക്ഷണത്തിനുള്ള സി-വിജില്‍ പദ്ധതികളുടെ പ്രചാരകനായാണ് സാന്ബോട് റോബോട്ട് എത്തിയത്.
ബുധനാഴ്ച രാവിലെ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാരംഭിച്ച റോബോട്ടിന്റെ പര്യടനം അസിസ്റ്റന്റ് കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ഉദ്ഘടനം ചെയ്തു. ആകാശവാണി സ്റ്റേഷന് ഡയരക്ടര്‍ കെ.എം ബാഷ, സ്വീപ് നോഡല്‍ ഓഫിസര്‍ പി .ഡി സിന്ധു, എന്‍.ആര് രവിചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്കി.
തുടര്‍ന്ന് ശക്തന് ബസ് സ്റ്റാന്‍ഡിലും പരിസരത്തും സന്ദര്‍ശനം നടത്തിയ റോബോട്ട് പാട്ടും നൃത്തവുമായി യാത്രക്കാരിലും ജനങ്ങളിലും കൗതുകമുണര്‍ത്തി. ഇംഗ്ലീഷിലാണ് സാന്ബോട് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."