സർക്കാരിന്റെ പാര വീണ്ടും; വിദേശത്ത് നിന്നെത്തുന്നവര്‍ സ്വന്തം ചെലവിൽ കൊവിഡ് ടെസ്റ്റ് നടത്തണം: പ്രതിഷേധവുമായി പ്രവാസികൾ
ജിദ്ദ: ചാർട്ടേഡ് വിമാനത്തിൽ വിദേശത്ത് നിന്നെത്തുന്നവര്‍ സ്വന്തം ചെലവിൽ കൊവിഡ് പരിശോധന നിർബന്ധമാക്കിയ സ൪ക്കാ൪ നടപടിക്ക് എതിരെ കടുത്ത പ്രതിഷേധവുമായി പ്രവാസികൾ.
നിലവിൽ സഊദിയിൽ കൊവിഡ് ടെസ്റ്റ് റിസള്‍ട്ടുകള്‍ ലഭിക്കാന്‍ രണ്ടു മുതല്‍ എട്ടു ദിവസം വരെ എടുക്കുന്നുണ്ട്. ഒരാഴ്ചക്കുള്ളില്‍ അതിവേഗത്തിലാണ് ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കാർ. ചാര്‍ട്ടേഡ് വിമാനം ബുക്ക് ചെയ്യാന്‍ മുന്‍കൂട്ടി യാത്രക്കാരുടെ വിവരങ്ങള്‍ കൈമാറണം. ഇതിനിടയില്‍ ടെസ്റ്റുകളുടെ ഫലം ലഭിച്ചില്ലെങ്കില്‍ യാത്ര മുടങ്ങും. കേന്ദ്രം കൂടുതല്‍ വിമാനം അനുവദിക്കാത്തതിനാല്‍ പ്രവാസികളുടെ പ്രതീക്ഷ ചാര്‍ട്ടേഡ് വിമാനത്തിലായിരുന്നു.
ഇതിനിടെയാണ് സംസ്ഥാന സർക്കാരിന്റെ പ്രവാസികൾ ക്കെതിരെ പുതിയ നീക്കം. അതേ സമയം സഊദിയില്‍ നിന്നും മതിയായ വിമാനങ്ങളില്ലാത്തതിനാലാണ് പ്രവാസികള്‍ ചാര്‍ട്ടേഡ് വിമാനം തെരഞ്ഞെടുക്കുന്നത്. അല്ലാതെ വലിയ നിരക്ക് കൊടുത്ത് പോരാനുള്ള താല്‍പര്യം കൊണ്ടല്ലെന്നും പ്രവാസികൾ ഓർമ്മിപ്പിച്ചു. ജോലിയില്ലാത്തവര്‍ പോലും വന്‍നിരക്ക് കൊടുത്ത് ചാ൪ട്ടേഡ് വിമാനം തെരഞ്ഞെടുക്കേണ്ടി വരുന്നത് ഇതു കൊണ്ടാണ്. ഇതിനു പുറമെ ഇവര്‍ക്ക് ക്വാറന്റൈന്‍ ചിലവ് കൂടി താങ്ങാനാകില്ല. ഫലത്തില്‍ സാധാരണകരായ പലരുടേയും യാത്ര മുടങ്ങും എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വെച്ച തീരുമാനത്തിലൂടെ സംഭവിക്കുക.
സഊദിയില്‍ മരിക്കുന്നവരില്‍ വലിയൊരു വിഭാഗം ഹൃദയാഘാതത്തെ തുടര്‍ന്നാണ്. മാനസിക സമ്മര്‍ദ്ദമാണ് ഇതിനു കാരണം. ഇതിൽ തതന്നറുപ്പക്കാരാണ്കൂ ടുതലും. ഒരു ലക്ഷത്തോളം വരുന്ന യാത്രക്കാരില്‍ ഇതുവരെ നാലായിരത്തോളം പേരെ മാത്രമാണ് നാട്ടിലെത്തിച്ചത്.
നേരത്തെ രണ്ടര ലക്ഷം പ്രവാസികൾക്ക് ക്വാറന്റീൻ സൗകര്യങ്ങൾ ഉണ്ടെന്ന് വീമ്പു പറയുകയും എന്നാൽ 10000 പ്രവാസികൾ എത്തിയപ്പോഴേക്കും ഈ സൗകര്യം നിർത്തിവെക്കുകയും ചെയ്തിരുന്നു. എത്ര പ്രവാസികൾ വന്നാലും സൗജന്യമായി ക്വാറന്റീൻ സൗകര്യം ഒരുക്കുമെന്ന് ആദ്യം പറഞ്ഞ സർക്കാർ പിന്നീട് നിലപാട് മാറ്റി. ഇതിനു പുറമെ പ്രവാസികളിൽ നിന്ന് പണം ഈടാക്കി തുടങ്ങി. അതിനുശേഷം ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ തന്നെ വേണ്ടെന്നു വെച്ചു. തുടക്കത്തിൽ ചാർട്ടേഡ് വിമാനത്തിന് അനുമതി നൽകാതെ പ്രവാസികളുടെ വരവിന് വിലങ്ങിട്ട സർക്കാർ ഇപ്പോൾ ചാർട്ടേഡ് ഫ്ലൈറ്റിൽ വരുന്നവരെ രണ്ടാംകിട പൗരന്മാരായി പരിഗണിക്കുകയാണ്. നോർക്ക പ്രവാസികൾക്ക് വേണ്ടി കോടികൾ അനുവദിച്ചു . എന്നാൽ പ്രവാസികൾക്ക് ഇതിന്റെ ഒരു ആനുകൂല്യവും നിലവിൽ ലഭിക്കുന്നില്ല.
നാട്ടിലേക്ക് തിരിച്ചു വരുന്ന പ്രവാസികൾ ജൂൺ 20 മുതൽ ചാർട്ടേഡ് വിമാനം മുഖേനയാണ് വരുന്നതെങ്കിൽ കൊവിഡ് ടെസ്റ്റ് നിർബന്ധമായും നടത്തണം എന്നാണ് പുതിയ നിയമം. നിലവിൽ പല എയർപോർട്ടുകളിലും റാപ്പിഡ് ടെസ്റ്റ് നിർബന്ധമാണെന്നിരി ക്കെ വീണ്ടും ഒരു കൊവിഡ് ടെസ്റ്റ് എന്തിനാണെന്ന് പ്രവാസികൾ ചോദിക്കുന്നു. ഒരു വരുമാനവും ഇല്ലാതെ ജീവിക്കുന്ന പ്രവാസികൾ ആരെങ്കിലും സ്പോൺസർ ചെയ്യുന്ന ടിക്കറ്റ് ഉപയോഗിച്ചാണ് നാട്ടിൽ എത്തിക്കൊണ്ടിരിക്കുന്നത്. അതിനിടയിലാണ് ഇത്രയും വലിയൊരു ചാർജ് വീണ്ടും അടയ്ക്കേണ്ടി വരുന്നത്. ഇത് ഓരോ പ്രവാസിക്കും വലിയ അധികബാധ്യതയാണ്. സർക്കാർ ഈ തീരുമാനം ഉടൻ പുന:പരിശോധിക്കണമെന്ന് വിവിധ രാജ്യങ്ങളിലെ കെ.എം.സി.സി കമ്മിറ്റികൾ ആവശ്യപ്പെട്ടു. അതേ സമയം ചാര്‍ട്ടേഡ് വിമാനത്തിന് നിബന്ധന വെക്കുകയല്ല സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടത്. മറിച്ച്, വന്ദേ ഭാരത്
പേരിലുള്ള കേന്ദ്ര സ൪ക്കാ൪ സ൪വിസിനു കൂടുതല്‍ വിമാനങ്ങള്‍ അനുദിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. അല്ലാതെ പാവപ്പെട്ട പ്രവാസികളുടെ യാത്ര മുടക്കാൻ ശ്രമിക്കരുതെന്നു പ്രവാസികൾ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."