കീപ്പര്‍മാരെ പുനര്വചിച്ചത് ഗില്ലിയും ധോണിയും: സഞ്ജു സാംസണ്
തിരുവനന്തപുരം: ലോകക്രിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍മാരെ പുനര്വചിച്ചത് ആസ്ത്രേലിയന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ്ങ് ധോണിയുമാണെന്ന് മലയാളി താരം സഞ്ജു സാംസണ്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തിലാണ് സഞ്ജു ഇക്കാര്യം വ്യക്തമാക്കിയത്.
ടോപ് ഓര്‍ഡറില്‍ ഇറങ്ങി വിക്കറ്റ് കീപ്പര്‍മാര്‍ക്ക് ബാറ്റിങ്ങില്‍ തിളങ്ങാമെന്ന് കാണിച്ചു തന്നത് ആദം ഗില്‍ക്രിസ്റ്റാണ്. ഇന്ത്യന്‍ ടീമില്‍ മിഡില്‍ ഓര്‍ഡറില്‍ ഇറങ്ങി ആ ദൗത്യം നിര്‍വഹിച്ചത് ധോണിയാണ്. ഇന്ന് എല്ലാ ടീമുകളിലെയും വിക്കറ്റ് കീപ്പര്‍മാര്‍ ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാരാണ്.
ഇന്നത്തെ കാലത്ത് വിക്കറ്റ് കിപ്പര്മാര് മികച്ച ബാറ്റ്സ്മാന്മാരോ മധ്യനിര ബാറ്റ്സ്മാന്മാരോ ആകുന്നത് നല്ലതാണെന്നും. ആ സാഹചര്യത്തില്‍ ഒരധിക ബൗളറെയോ ഓള്‍റൗണ്ടറെയോ ടീമില്‍ ഉള്‍പ്പെടുത്താമെന്നും സഞ്ജു പറഞ്ഞു. സമ്മര്‍ദ ഘട്ടങ്ങളില്‍ ശാന്തക കൈവിടാതെയുള്ള ധോണിയുടെ ശൈലി തന്റ കരിയറിലും പകര്‍ത്താനാണ് ശ്രമമെന്നും സഞ്ജു വെളിപ്പെടുത്തി.
വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനെന്ന നിലയില്‍ ഇതിഹാസങ്ങളുടെ പട്ടികയിലേക്ക് കയറിയ ഒരുപാട് പേരുണ്ട്.
ശ്രീലങ്കയുടെ കുമാര്‍ സംഗകാര, ദക്ഷിണാഫ്രിക്കയുടെ മാര്‍ക്ക് ബൗച്ചര്‍,ന്യൂസിലാന്‍ഡിന്റെ ബ്രണ്ടന്‍ മക്കലം, സിംബാബ്വെയുടെ ബ്രണ്ടന്‍ ടെയ്ലര് തുടങ്ങി ഒരുപിടി മികച്ച താരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."