ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യുന്നത് സജീവ സി.പി.എം പ്രവര്‍ത്തകര്‍
കൊപ്പം: ക്ഷേമ പെന്‍ഷന്‍ വിതരണം സജീവ സി.പി.എം പ്രവര്‍ത്തകരെ ഏല്‍പിച്ച കൊപ്പം സഹകരണ ബാങ്കിനെതിരെ നടപടി എടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് പാലക്കാട് പാര്‍ലിമെന്റ് ജനറല്‍ സെക്രട്ടറി വി.എം മുസ്തഫ ആവശ്യപ്പെട്ടു.പെന്‍ഷന്‍ വിതരണത്തിന് പഞ്ചായത്തിലെ കുടുംബശ്രീക്കാരെ ബാങ്ക് ഏല്‍പിച്ചതായി അറിയുന്നു. ഇതിന്റെ മറവില്‍ സജീവ സി.പി.എം പ്രവര്‍ത്തകര്‍, കുടുംബശ്രീക്കാര്‍, അവരുടെ ഭര്‍ത്താക്കന്മാര്‍,അംഗന്‍വാടി വര്‍ക്കര്‍മാര്‍, ബി.എല്‍.ഒ മാര്‍,ബ്രാഞ്ച് സെക്രട്ടറിമാര്‍, എല്‍.സി മെമ്പര്‍മാര്‍, തുടങ്ങിയവരാണ് പെന്‍ഷന്‍ വിതരണം നടത്തി കൊണ്ടിരിക്കുന്നത്.
തുക കൈമാറുമ്പോള്‍ അരിവാളിന് വോട്ട് ചെയ്യാന്‍ മറക്കണ്ട എന്ന്പറയുന്നതായും ഇലക്ഷന്‍ ഫണ്ട് പിരിക്കുന്നതായും വ്യാപകമായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഔദ്യോഗിക സ്വഭാവം ഉണ്ടാവേണ്ട പെന്‍ഷന്‍ വിതരണം പാര്‍ട്ടി പരിപാടിയാക്കി മാറ്റിയത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും അധികാര ദുര്‍വിനിയോഗമാണെന്നും നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് വി.എം മുസ്തഫ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."