വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ
മാനന്തവാടി: കടബാധ്യതയെ തുടര്‍ന്ന് വയനാട് ജില്ലയില്‍ വീണ്ടും കര്ഷകന് ആത്മഹത്യ ചെയ്തു. തൃശ്ശിലേരി കാട്ടിക്കുളം ആനപ്പാറ പുളിയങ്കണ്ടി വി.വി കൃഷ്ണകുമാര്‍(55) ആണ് ആത്മഹത്യ ചെയ്തത് . രാവിലെ 8 മണിയോടെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തൃശ്ശിലേരി സഹകരണ ബാങ്കില്‍ നാല് ലക്ഷം രൂപയുടെയും സ്വകാര്യ പണമിടപാടുകാര്‍ക്കായി നാല് ലക്ഷം രൂപയുടെയും കടബാധ്യതയുണ്ടെന്നാണ് ബന്ധുക്കള്‍ പറഞ്ഞു.
മൃതദേഹം തിരുനെല്ലി പോലീസ് ഇന്‍ക്വസ്റ്റ് ചെയ്ത ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ചു. മുമ്പ് കാട്ടിക്കുളം തെറ്റ് റോഡില്‍ വനത്തിനുള്ളിലായിരുന്നു കൃഷ്ണ കുമാറിന്റെ കുടുംബം താമസിച്ചിരുന്നത്. കാട്ടാന ശല്യം രൂക്ഷമായ ഇവിടെ നിന്ന് പത്ത് വര്‍ഷം മുമ്പാണ് തൃശ്ശിലേരി ആനപ്പാറയിലേക്ക് മാറി താമസിച്ചത്. ഇവിടെ രണ്ടര ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്ത് താമസിച്ച് പുതിയ വീടും നിര്‍മ്മിച്ചിരുന്നു. ഇതിനെല്ലാമായി എടുത്ത വായ്പ കൃഷി നശിച്ചതോടെ തിരിച്ചടക്കാനായില്ല. കഴിഞ്ഞ കുറേ ദിവസങ്ങളായി കൃഷ്ണകുമാര്‍ വലിയ മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്ന് സഹോദരന് സുന്ദരന്‍ പറഞ്ഞു. ഭാര്യ: രത്നമ്മ .മക്കള്‍: സത്യനാഥന്, സുരേന്ദ്രന്, പല്‍പ്പു മഞ്ജു .മരുമക്കള്‍: കണ്ണയ്യന്, സോമണ്ണന്‍, പവിത്ര , ആശ.
എല്‍.ഡി.എഫ് അധികാരമേറ്റ ശേഷം ഇത് 13 മത്തെ കര്‍ഷക ആത്മഹത്യയാണ് വയനാട്ടില്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."