കിണാവൂര്‍ 'മഴപ്പൊലിമ' മഹോത്സവത്തിനെതിരേ കര്‍ഷകര്‍
നീലേശ്വരം: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ കിനാനൂര്‍-കരിന്തളം പഞ്ചായത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ കിണാവൂര്‍ കണ്ണംകുന്ന് ക്ഷേത്രത്തിനുസമീപം നടത്തിയ 'മഴപ്പൊലിമ' മഹോത്സവത്തിനെതിരേ കിണാവൂരിലെ കര്‍ഷര്‍. ഇന്നലെയാണ് കിണാവൂര്‍ കണ്ണന്‍കുന്ന് ക്ഷേത്രത്തിനു സമീപത്തെ വയലില്‍ 'മഴപ്പൊലിമ' മഹോത്സവം നടത്തിയത്. എന്നാല്‍ മഴപ്പൊലിമ നടക്കുന്നതിനു മുമ്പു തന്നെ വിശാലമായ കിണാവൂര്‍ വയലില്‍ ഭൂരിഭാഗം കര്‍ഷകരും നാട്ടി നട്ടു കഴിഞ്ഞിരുന്നുവെന്നു കര്‍ഷകര്‍ പറഞ്ഞു.
ആളെ കിട്ടാത്തതിനാല്‍ ഭൂരിഭാഗം കൃഷിക്കാരും കൂവാറ്റി, മടിക്കൈ, ചാമക്കുഴി ഭാഗങ്ങളില്‍ നിന്ന് 300 രൂപയും ഉച്ചഭക്ഷണവും ചായയും കൃഷി സ്ഥലത്ത് എത്താനുള്ള ഓട്ടോക്കൂലിയും നല്‍കിയാണ് കൃഷി സ്ഥലം ഒഴിച്ചിടാനാവില്ലെന്ന ധാരണയില്‍ ഞാറു നട്ടത്.
ഏകദേശം 20,000 രൂപയാണ് ചെറിയ കൃഷി സ്ഥലത്തിനുപോലും ചെലവായത്. എന്നാല്‍ ഇന്നലെ നടത്തിയ മഴപ്പൊലിമയില്‍ 1500 പേരാണ് ഞാറ് നടാന്‍ എത്തിയത്. ഇവര്‍ക്കുള്ള ഉച്ചഭക്ഷണം, ചായ, മറ്റു ചെലവുകള്‍ എന്നിവ ജെ.ആര്.ജി മുഖാന്തിരം കുടുംബശ്രീ നാട്ടുകാരില്‍ നിന്നു പിരിച്ചെടുക്കുകയായിരുന്നുവത്രേ. ഇവര്‍ക്കു ചെലവായ തുക പാരമ്പര്യകര്ഷകര്ക്ക് ആശ്വാസധനമായി നല്കിയിരുന്നുവെങ്കിലോ ഈ ആള്‍ക്കാരെ പണിക്ക് കിട്ടിയിരുന്നെങ്കിലോ കിണാവൂര്‍ വയലില്‍ നല്ല കാലാവസ്ഥയില്‍ തന്നെ പൂര്‍ണമായും കൃഷി ഇറക്കാമായിരുന്നുവെന്നും കഴിഞ്ഞ വര്‍ഷവും മഴപ്പൊലിമ നടത്തിയിരുന്നുവെങ്കിലും ഭൂരിഭാഗം കൃഷി സ്ഥലവും ഒഴിഞ്ഞുകിടക്കുകയായിരുന്നുവെന്നും കര്‍ഷകര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."