വിധിയില്‍ പൂര്‍ണ തൃപ്തനല്ലെന്ന് അബ്ദുല്‍ റഹിമാന്‍
കാസര്‍കോട്: രണ്ടാം ഭാര്യയെയും തന്നെയും പെട്രോളൊഴിച്ച് തീവെക്കുകയും സംഭവത്തില്‍ ഭാര്യയും ഗര്‍ഭസ്ഥ ശിശുവും മരിച്ച കേസില്‍ ഒന്നാം ഭാര്യ മിസ്രിയക്ക് കിട്ടിയ ശിക്ഷയില്‍ പൂര്‍ണ സംതൃപ്തനല്ലെന്നു ഇവരുടെ ഭര്‍ത്താവ് അബ്ദുല്‍ റഹിമാന്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു. പാവപ്പെട്ട ഒരു പെണ്ണിനേയും ഗര്‍ഭസ്ഥ ശിശുവിനെയും തന്നെയും കൊല്ലാന്‍ ഉറപ്പിച്ചാണ് അതിരാവിലെ ആദ്യ ഭാര്യ പെട്രോളുമായി തന്റെ തങ്ങള്‍ താമസിച്ചിരുന്ന വീട്ടിലെത്തിയത്. ഇത്തരം ക്രൂരത ചെയ്ത ആദ്യ ഭാര്യക്ക് വധശിക്ഷ ലഭിക്കണമായിരുന്നുവെന്നും അതുകിട്ടുമെന്ന പ്രതീക്ഷയാണ് തനിക്കുണ്ടായിരുന്നതെന്നും അബ്ദുല്‍ റഹിമാന്‍ പറഞ്ഞു. താന്‍ രണ്ടാം വിവാഹം കഴിച്ചതു കൊണ്ടാണ് കൃത്യം നടത്തിയതെന്നു പ്രതി മൊഴിയിലൂടെ വ്യക്തമാക്കിയതാണ്. ഇത്തരം ക്രൂര കൃത്യം ചെയ്യാനുള്ള മറ്റു പ്രശ്നങ്ങള്‍ ഒന്നും തന്നെ തങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നില്ലെന്നും അബ്ദുല്‍ റഹിമാന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."