HOME
DETAILS
MAL
രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം; തീരുമാനം ഉടന്‍ വേണമെന്ന് ലീഗ്
backup
March 28 2019 | 10:03 AM
ന്യൂഡല്‍ഹി: രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതില്‍ എത്രയും വേഗം തീരുമാനമുണ്ടാകുന്നതാണ് നല്ലതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. വൈകിയാലും ആശങ്കപ്പെടേണ്ടതില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇനിയും സമയമുണ്ടെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.
അതേസമയം, രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തിലെ തീരുമാനം വൈകുന്നത് ശരിയല്ലെന്ന് ലീഗ് നേതൃയോഗത്തില്‍ അഭിപ്രായമുയര്‍ന്നു. തീരുമാനം എന്തുതന്നെയായാലും പ്രഖ്യാപനം ഉടന്‍ വേണമെന്നാണ് ലീഗ് അഭിപ്രായപ്പെട്ടത്.
മറ്റ് ഘടക കക്ഷികളും അനിശ്ചിതത്വം നീട്ടിക്കൊണ്ടുപോകരുതെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വയനാട് സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നതിനെതിരെ മലപ്പുറം ഡി.സി.സി രംഗത്തെത്തി. രാഹുല്‍ ഗാന്ധി മത്സരിച്ചില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."