തുരുത്തി സംഭവം: പൊലിസ് നിലപാട് ഏകപക്ഷീയമെന്ന് യു.ഡി.എഫ്
എടച്ചേരി: കഴിഞ്ഞ ദിവസം എടച്ചേരി തുരുത്തിയില്‍ നടന്ന അനിഷ്ട സംഭവത്തിലെ പ്രതികളെ മുഴുവന്‍ അറസ്റ്റ് ചെയ്യാതെ പൊലിസ് ഏകപക്ഷീയമായി പെരുമാറുന്നുവെന്ന് യു.ഡി.എഫ് കുറ്റപ്പെടുത്തി. വാഴകള്‍ ഉള്‍പ്പെടെയുളള കാര്‍ഷിക വിളകള്‍ ഇരുട്ടിന്റെ മറവില്‍ സാമൂഹ്യദ്രോഹികള്‍ വെട്ടിനശിപ്പിച്ചതില്‍ എടച്ചേരി പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
ദിവസങ്ങള്‍ക്ക് മുന്‍പ് ഭാവന കലാവേദിയുടെ വിഷു ആഘോഷവുമായി ബന്ധപ്പെട്ട് ജനതാദള്‍ (യു)-സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഇരു വിഭാഗത്തിലെയും പ്രവര്‍ത്തകര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. എടച്ചേരി പൊലിസില്‍ ഇരുകൂട്ടരും പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ ജനതാദള്‍ പ്രവര്‍ത്തകരായ മൂന്നു പേരെ മാത്രം പൊലിസ് അറസ്റ്റ് ചെയ്യുകയും മറുപക്ഷത്തെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ മടിക്കുകയും ചെയ്യുന്ന പൊലിസിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് യു.ഡി.എഫ് വിലയിരുത്തി. പൊലിസ് പക്ഷപാതപരമായ നിലപാട് തുടര്‍ന്നാല്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. ടി.കെ അഹമ്മദ് മാസ്റ്റര്‍, സി. പവിത്രന് മാസ്റ്റര്‍, കെ.പി ദാമോധരന് മാസ്റ്റര്‍, പയേത്ത് സത്യന് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."