കാസര്‍കോട് മെഡിക്കല്‍ കോളജ്: തൊഴുത്തുകെട്ടി സമരം നാളെ
ബദിയഡുക്ക: കാസര്‍കോട് ഉക്കിനടുക്ക മെഡിക്കല്‍ കോളജ് കെട്ടിട പരിസരത്ത് തൊഴുത്ത് നിര്‍മിച്ച് കന്നുകാലികളെ കെട്ടി സമരം നാളെ.
ബി.ജെ.പി കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം. നിര്‍മാണം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സമരം നടത്തുന്നതെന്ന് സമര സമിതി ചെയര്മാന് സുധാമ ഗോസാഡ അറിയിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശമെന്ന നിലയില്‍ അവരുടെ ഉന്നമനത്തിനു വേണ്ടിയെന്ന പ്രഖ്യാപനം നടത്തിയാണ് 2013 നവംബര്‍ 30ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി മെഡിക്കല്‍ കോളജിനു തറക്കല്ലിട്ടത്.
അതിനുശേഷം അഡ്മിനിസ്ട്രേറ്റിവ് കെട്ടിടം അവസാന മിനുക്കുപണിയിലാണ്. പിന്നീട് അധികൃതര്‍ മൗനം പാലിക്കുന്നതായി ബി.ജെ.പി കുറ്റപ്പെടുത്തി. വികസനത്തിന്റെ കാര്യത്തില്‍ ജില്ലയുടെ വികസനങ്ങളില്‍ ഇടത്-വലത് മുന്നണികള്‍ കാട്ടുന്ന അനാസ്ഥക്കെതിരേയുള്ള സമരത്തിനാണ് ഉക്കിനടുക്കയില്‍ ചെയ്യുന്ന സമരത്തോടെ തുടക്കം കുറിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."