HOME
DETAILS
MAL
ഹജ്ജ് പോളിസിയില്‍ മാറ്റംപ്രതീക്ഷിച്ച് ഒന്നേകാല്‍ ലക്ഷം ഇന്ത്യന്‍ തീര്‍ഥാടകര്‍
backup
June 13 2020 | 04:06 AM
കൊണ്ടോട്ടി:കൊവിഡ് 19നെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് ഈവര്‍ഷം ഹജ്ജ് തീര്‍ഥാടനം നഷ്ടമാകുന്ന ഒന്നേകാല്‍ ലക്ഷം തീര്‍ഥാടകരും വരും വര്‍ഷം നേരിട്ട് അവസരം ലഭിക്കുമെന്ന പ്രതീക്ഷയില്‍.
കേരളം ഉള്‍പ്പെടെ ഇന്ത്യയില്‍ നിന്ന് ഈവര്‍ഷം ഹജ്ജ് തീര്‍ഥാടനത്തിന് 1,25,025 പേരെയാണ് തെരഞ്ഞെടുത്തിരുന്നത്. അഡീഷണല്‍ സീറ്റുകളുള്‍പ്പെടെ 1,40,000 പേര്‍ക്ക് ഈ വര്‍ഷം അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ കൊവിഡ് 19 റിപ്പോര്‍ട്ട് ചെയ്തതോടെ ഹജ്ജ് നടപടികള്‍ കഴിഞ്ഞ മാര്‍ച്ചില്‍ നിര്‍ത്തി വച്ചിരുന്നു.
ഇതോടെ അഡീഷണല്‍ സീറ്റുകള്‍ വീതം വച്ചു നല്‍കിയിരുന്നില്ല. തീര്‍ഥാടനം ഇല്ലെന്ന് ബോധ്യപ്പെട്ടതോടെ അവസരം ലഭിച്ചവര്‍ യാത്രയ്ക്ക് നല്കിയ പണം പിന്‍വലിക്കാന്‍ അവസരം കേന്ദ്രം നല്കി. എന്നാല്‍ ഈവര്‍ഷത്തെ അവസരം അടുത്ത വര്‍ഷം നേരിട്ട് നല്‍കണമെന്നാണ് തീര്‍ഥാടകരുടെ ആവശ്യം.
ഇതിന് വേണ്ടി ഹജ്ജ് പോളിസിയില്‍ കേന്ദ്രം മാറ്റം വരുത്തുമെന്ന പ്രതീക്ഷയിലാണ് തീര്‍ത്ഥാടകര്‍. കേരളം ഉള്‍പ്പെടെയുളള ഹജ്ജ് കമ്മറ്റികളും കേന്ദ്രത്തോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.
ഹജ്ജിന് പണം അടച്ചവര്‍ക്ക് യാത്ര റദ്ദാക്കി പണം തിരിച്ചുവാങ്ങാന്‍ കേന്ദ്രം അവസരം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് നിന്ന് ഈവര്‍ഷം ഹജ്ജിന് പേകാന്‍ 10,834 പേര്‍ക്കാണ് അവസരം ലഭിച്ചത്. കേരളത്തില്‍ ആകെ ലഭിച്ച 26,081 അപേക്ഷകളില്‍ 2832 പേരെ നേരിട്ടും 8002 പേരെ നറുക്കെടുപ്പിലൂടെയുമാണ് തെരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."