HOME
DETAILS

സീമാഭാസ്‌ക്കറിനെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ആദിവാസികളുടെ വന്‍പ്രതിഷേധ റാലി

  
backup
July 04 2018 | 09:07 AM

%e0%b4%b8%e0%b5%80%e0%b4%ae%e0%b4%be%e0%b4%ad%e0%b4%be%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%b5%e0%b4%bf


സ്വന്തം ലേഖകന്‍
അഗളി : അട്ടപ്പാടി കുടുംബശ്രീ മിഷന്‍ പദ്ധതിയിലെ വന്‍ക്രമക്കേടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട പരാതികളില്‍ വിജിലന്‍സ് അന്വേണവും വകുപ്പ് തല അന്വേഷണവും ആവശ്യപ്പെട്ട് കുടുംബശ്രീമിഷന്‍ ഓഫിസിലേക്ക് ആദിവാസി സ്ത്രീകളുടെ വന്‍ റാലി. അഗളിയുടെ ചരിത്രത്തിലുണ്ടായിട്ടില്ലാത്ത ആദിവാസി പ്രതിഷേധ റാലിക്കാണ് അഗളി ഇന്നലെ സാക്ഷിയായത്.
കോടികള്‍ ചെലവഴിച്ച് നടപ്പാക്കിയ പദ്ധതികൊണ്ട് ചുരുക്കം ചില ആദിവാസികള്‍ക്കുമാത്രമാണ് ഗുണം ലഭിച്ചതെന്നും അവരാണ് കുടുംബശ്രീമിഷന്‍ സ്‌പെഷ്യല്‍ ഓഫീസറായിരുന്ന സീമാഭാസ്‌ക്കറെ അട്ടപ്പാടിയില്‍ തന്നെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് രംഗത്തുള്ളതെന്നും മഹാഭൂരിപക്ഷം ആദിവാസികളും പറയുന്നു. എന്നാല്‍ പദ്ധതി ആരുടേയും കുടുംബസ്വത്തല്ലെന്നും സര്‍ക്കാര്‍ പദ്ധതിയാണെന്നും, അഴിമതിക്കാരെ പുറത്താക്കിയ നടപടി സ്വാഗതം ചെയ്യുന്നുവെന്നും വിവിധ ആദിവാസി വിഭാഗങ്ങളുടെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ കുടുംബശ്രീ സംരക്ഷണസമിതി അംഗങ്ങള്‍ വ്യക്തമാക്കി.
അട്ടപ്പാടിയിലെ ആദിവാസികളെ രണ്ടുചേരിയില്‍ ആക്കിയതല്ലാതെ ഈ പദ്ധതികൊണ്ട് ഒരു ഗുണവും അവര്‍ക്ക് ലഭിച്ചിട്ടില്ല. ആദിവാസികള്‍ക്കിടയിലും കുടിയേറ്റക്കാര്‍ക്കിടയിലും ചേരിതിരിവുണ്ടാക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും യാതൊരു രേഖയുമില്ലാതെ പണം ചെലവഴിക്കുകയും ചെയ്തതിനെക്കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്ന് കുടുംബശ്രീ സംരക്ഷണ സമിതി നേതാക്കള്‍ ആവശ്യപ്പെട്ടു. മാര്‍ച്ച് നടത്തിയ സമരക്കാരെ ഓഫീസ് ഗേറ്റിന് മുന്നില്‍ പൊലിസ് തടഞ്ഞു. അതേസമയം സീമാഭാസ്‌ക്കറെ നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ഏതാനും പേര്‍ ഓഫീസിനു പുറത്ത് സമരം തുടര്‍ന്നു.
ഇന്നലെ ഓഫിസിന്റെ പ്രവര്‍ത്തനം തടഞ്ഞ സീമാഭാസ്‌ക്കറുടെ അനുയായികള്‍ ഇന്ന് ഓഫീസിനകത്തേക്ക് കയറിയില്ല. എന്നാല്‍ ആദിവാസികള്‍ ചേരിതിരിഞ്ഞ് നടത്തുന്ന സമരങ്ങള്‍ക്കിടയിലൂടെ സീമാഭാസ്‌ക്കര്‍ നടന്നുപോയപ്പോള്‍ ആദിവാസികള്‍ നിസംഗതയോടെ നോക്കി നിന്നത് കൗതുകമായി.
ജനകീയ കുടുംബശ്രീ സംരക്ഷണ സമിതിയുടെ പ്രക്ഷോഭങ്ങള്‍ തുടരുമെന്നും പദ്ധതി കാര്യക്ഷമവും സുതാര്യവുമാക്കാനും തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ കണ്ടെത്തണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്തംഗം രാജന്‍, ശാന്താമണി കാരത്തൂര്‍, മരുതി, തങ്കമണി പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  5 hours ago