താമസസ്ഥലം കേന്ദ്രീകരിച്ച് മൊബൈല്‍ ഫോണ്‍ വില്‍പ്പന: അഞ്ചു വിദേശികള്‍ പിടിയില്‍
ജിദ്ദ: താമസസ്ഥലം കേന്ദ്രീകരിച്ച് മൊബൈല്‍ ഫോണ്‍ വില്‍പ്പനയും റിപ്പയറിങ് മേഖലയിലും പ്രവര്‍ത്തിച്ച അഞ്ചു വിദേശികള്‍ പിടിയില്‍. ദക്ഷിണ റിയാദിലെയും പടിഞ്ഞാറന്‍ റിയാദിലെയും വ്യാപാര കേന്ദ്രങ്ങളില്‍ റിയാദ് ലേബര്‍ ഓഫിസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനകളിലാണ് സ്വദേശിവത്കരണ തീരുമാനം ലംഘിച്ച് മൊബൈല്‍ ഫോണ്‍ വില്‍പ്പനയിലും റിപ്പയറിങ് മേഖലയിലും പ്രവര്‍ത്തിച്ച വിദേശികളെ കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ കടകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലെ താമസസ്ഥലം കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങള്‍.
നിയമലംഘനങ്ങള്‍ അവസാനിപ്പിക്കുന്നതിന് മൊബൈല്‍ ഫോണ്‍ കടകളില്‍ മാത്രമല്ല, സ്വകാര്യ ആശുപത്രികളിലും സ്‌കൂളുകളിലും റെസ്റ്റോറന്റുകളിലും മറ്റു സ്ഥാപനങ്ങളിലും പരിശോധനകള്‍ തുടരുമെന്ന് റിയാദ് ലേബര്‍ ഓഫിസ് മേധാവി മുബാറക് അല്‍വുദ്ആനി പറഞ്ഞു. നിയമലംഘകര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."